KERALANEWS

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

കുന്നത്തൂർ . പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ.പുത്തൂർ പവിത്രേശ്വരം കാവിൽ കിഴക്കതിൽ ഷിഹാബുദിൻ (36) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബർ 31നാണ് സംഭവം നടന്നത്.സമീപവാസിയായ കുട്ടിയെ പ്രലോഭിച്ച് തൊട്ടടുത്ത റബ്ബർത്തോട്ടത്തിൽ കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ അവശനായെത്തിയ കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. പീഡന ശേഷം ഇയ്യാൾ കർണാടകത്തിലേക്ക് മുങ്ങിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സെപഷ്യൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

പുത്തുർ കാരിക്കുഴി ഭാഗത്ത് വച്ച് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പോലീസ് ഇയാളെ ഓടിച്ചിട്ടു പിടി കൂടുകയായിരുന്നു. ശാസ്താംകോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാന്റ് ചെയതു. കരുനാഗപ്പള്ളി,കായംകുളം,ഓച്ചിറ പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചാക്കേസ്സിലെ പ്രതിയാണ് ഇയാൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close