KERALANEWS

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി; പിടികൂടിയത് തമിഴ്നാട്ടിൽ നിന്നെത്തിച്ച ഉത്പന്നങ്ങൾ

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തി കൊണ്ടു വന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നെടുമ്പന മുട്ടക്കാവ് സജു മൻസിലിൽ സജീവ് (44) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 1200 പാക്കറ്റ് കൂൾ ലിപ്പ് എന്ന പേരിലുളള നിരോധിത പുകയില ഉത്പന്നമാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വരുന്ന ലോറികളിലാണ് ഇയാൾ നിരോധിത പുകയില ഉൽപനങ്ങൾ കടത്തി കൊണ്ട് വന്നത്.

ഈ ഉൽപ്പന്നങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് അന്യായ വിലയ്ക്ക് വിൽക്കുന്നതിനായി ഇയാൾ ചെറുകിട വ്യാപാരികൾക്ക് കൈമാറുകയാണ് പതിവ്. നിരന്തരം ഇയാൾ പുകയില ഉത്പന്നങ്ങൾ കടത്തി കൊണ്ട് വരുന്നതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം ലോറിയിൽ എത്തിച്ച പുകയില ഉൽപന്നങ്ങൾ തലച്ചുമടായി കുണ്ടുമൺ പാലം വഴി കൊണ്ടു വരുമ്പോൾ പോലീസ് സംഘത്തെ കണ്ട് ഇയാൾ പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിൻതുടർന്ന പോലീസ് സംഘം ഇയാളെ പിടികൂടി പുകയില ഉൽപ്പന്നങ്ങൾ കസ്റ്റഡിയിൽ എടുത്തു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ. യൂ.പി, സബ്ബ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിളള, എ.എസ്സ്.ഐ മാരായ മെൽവിൻ, ബിജൂ, സി.പി.ഓ മാരായ നജീബ്, ചന്തു അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close