KERALANEWSTop News

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനം; മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കൊല്ലം: കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. ഗുരുതര കരൾ രോഗിയായ അനിയുടെ ആരോഗ്യനില ആത്മഹത്യാ ശ്രമത്തെ തുടർന്ന് വഷളായിരുന്നു. ആശുപത്രിയിൽ നിന്ന് പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ കഴിഞ്ഞ 20നാണ് അനിക്ക് മർദനമേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. ബസിൽ കിടന്ന് ഉറങ്ങിയതിന് മദ്യപാനിയെന്ന് വിളിച്ച് കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് പരാതി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close