INDIANEWSTop News

നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു; കാട്ടിലേക്ക് കയറിയ കടുവയ്ക്കായി തിരച്ചിൽ വ്യാപകം

നീലഗിരി: നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വെച്ചു. വെടികൊണ്ട കടുവ കാടിനുള്ളിലേക്ക് കടന്നതിനെത്തുടർന്ന് കണ്ടെത്തനായിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്കുവെടി വെയ്ക്കാനായത്. കാടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്തനുള്ള തിരച്ചിൽ തുടരുകയാണ്.

നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സംഘെത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിലൊളിച്ച കടുവ തിരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വരഷത്തിനിടയിൽ നാലുപേരെയാണ് കടുവ കൊന്നത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തെരയുന്നത്. വനത്തിനകത്ത് നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് കടുവയെ വെടിവെയ്ക്കാൻ സാധിച്ചത്.

കടുവയെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടിരുന്നു. കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. കടുവയെ വേട്ടയാടി കൊല്ലാനായി തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിന്മേൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിവിധി.

നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന നരഭോജി കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്. തുടർന്ന് കേരള വനംവകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞമാസം ഇരുപതിനാലുമുതൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close