INDIANEWS

ആ​ന്ധ്രപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് തൊഴിലാളി മരിച്ചു; സംഭവത്തിൽ പ്രതിഷേധം; അവസാനം സംഭവത്തിൽ ഇടപെട്ട് മന്ത്രി

വിശാഖപട്ടണം: ആ​ന്ധ്രപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ നിർമാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ടൂറിസം മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിൻറെ അകമ്പടി വാഹനമാണ്​ നിർമാണ തൊഴിലാളിയായ ജി. സൂര്യനാരായണനെ ഇടിച്ചത്. മാധവധാര ​ദേശീയപാതയിലായിരുന്നു അപകടം നടന്നത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന സൂര്യനാരായണനെ കാർ ഇടിക്കുകയും ശേഷം നിർത്താതെ പോകുകയായിരുന്നു.

കാര് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ സൂര്യ നാരായണനെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ നിർത്താതെ പോയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്​ സി.ഐ.ടി.യു പ്രവർത്തകരും സൂര്യനാരായണയുടെ ബന്ധുക്കളും സുഹൃത്തുക്കളും സീതമ്മധരയിലെ മന്ത്രിയുടെ വീടിന്​ മുമ്പിൽ തടിച്ചു കൂടുകയും സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ഇരയുടെ ബന്ധുക്കളും ട്രേഡ്​ യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. മരിച്ച തൊഴിലാളിയുടെ കുടുംബത്തിലെ ഒരാൾക്ക്​ ജോലിയും, മക്കൾക്ക് രണ്ട് പേർക്കും നഷ്‌ടപരിഹാരമായി അഞ്ചുലക്ഷം രൂപ വീതവും മന്ത്രി വാഗ്ദാനം ചെയ്തു. ഇതിനെ തുടർന്നാണ് പ്രതിഷേധം തണുത്തത്. ജനസേന പ്രവർത്തകരും മന്ത്രിയുടെ വീടിന്​ മുമ്പിൽ ധർണയുമായി എത്തി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close