KERALANEWS

യുവതിയെ പരസ്യമായി അധിക്ഷേപിച്ചു; യുവാവ് പോലീസ് പിടിയിൽ

കൊല്ലം: യുവതിയെ പരസ്യമായി ആക്ഷേപിക്കുകയും മാനഹാനി വരുത്തുകയും ചെയ്തയാൾ പോലീസ് പിടിയിലായി. കിളികൊല്ലൂർ കൊച്ചുകുളത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ മകൻ മൂസ എന്നു വിളിക്കുന്ന റിയാസ് (40) ആണ് പോലീസ് പിടിയിലായത്.

ഇയാൾ മുൻപ് യുവതിയെ മോശമായ രീതിയിൽ നോക്കിയത് യുവതി ചോദ്യം ചെയ്യുകയും അതിനെ സംബന്ധിച്ച് യുവതി ഇയാളുടെ അമ്മയോട് പരാതി പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ഇയാളും മാതാവും ചേർന്ന് കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം യുവതിയെ പരസ്യമായി വഴിയരുകിൽ തടഞ്ഞ് നിർത്തി കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാൾക്കും മാതാവിനും എതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.

ഇയാൾ കിളികൊല്ലൂർ എത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിൻറെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്, മധു, ജയൻ കെ സക്കറിയ എ.എസ്സ്.ഐ സന്തോഷ് കുമാർ.പി, എസ്സ്.സി.പി.ഓ ഡെൽഫിൻ ബോണിഫസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close