NEWSSocial MediaTrendingviralWORLD

അജ്ഞാതനായ യുവാവ് ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേയ്‌ക്ക് യുവതിയെ തള്ളിയിട്ടു; എമർജൻസി ബ്രേക്കിട്ട് ലോക്കോ പൈലറ്റ്; മരണം മുന്നിൽ കണ്ടെന്ന് യുവതി; വീഡിയോ..

ബ്രസൽസിൽ: ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേയ്‌ക്ക് യുവതിയെ പെട്ടെന്ന് തള്ളിയിട്ടു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്തതുകൊണ്ട് യുവതിയുടെ ജീവൻ തിരിച്ചു കിട്ടി. റോജിയർ മെട്രോ സ്റ്റേഷനിലെ ഓടുന്ന ട്രെയിനിന് മുന്നിലേയ്‌ക്കാണ് പ്ലാറ്റ്‌ഫോമിൽ നിന്ന ഒരു സ്ത്രീയെ അജ്ഞാതനായ യുവാവ് തള്ളിയിട്ടത് . സംഭവത്തിന്റെ മുഴുവൻ വീഡിയോയും അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

യുവാവ് ഏറെ നേരം പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം. മെട്രോ ട്രെയിൻ വരുന്ന സമയമായപ്പോൾ ഓടിയെത്തി റെയിൽവേ ട്രാക്കിലെ പ്ലാറ്റ്‌ഫോമിൽ മുന്നിൽ നിന്ന യുവതിയെ തള്ളിയിടുകയായിരുന്നു. യുവതിയെ തള്ളിയിട്ട ശേഷം യുവാവ് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു . എന്നാൽ മറ്റൊരു മെട്രോ സ്‌റ്റേഷനിൽ വെച്ച് കൊലപാതക ശ്രമത്തിന് ഇയാളെ അറസ്റ്റ് ചെയ്തു. ഡ്രൈവർ വളരെ ജാഗ്രത പുലർത്തിയതു കൊണ്ട് മാത്രമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ബ്രസ്സൽസ് ഇന്റർകമ്മ്യൂണൽ ട്രാൻസ്പോർട്ട് കമ്പനിയുടെ വക്താവ് ഗൈ സാബ്ലോൺ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close