INDIANEWS

യുവാവ് തന്റെ ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചു; വെടിയേറ്റത് സ്വന്തം മകന്


മംഗളുരു: സ്വന്തം ജീവനക്കാര്‍ക്ക് നേരെ യുവാവ് നിറയൊഴിച്ചു. എന്നാല്‍ വെടിയേറ്റത് സ്വന്തം മകന്. പതിനാറുകാരനായ മകനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗളുരുവിലാണ് സംഭവം

മംഗളുരു സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള
മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്‌സ്പ്രസ് കാര്‍ഗോ ലിമിറ്റഡിന് സമീപമാണ് സംഭവം ഉണ്ടായത്. സ്ഥാപന ഉടമ രാജേഷ് പ്രഭു തന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്ന് രണ്ട് ജീവനക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അബദ്ധത്തില്‍ ഒരു വെടി കുട്ടിയ്ക്ക് ഏല്‍ക്കുകയായിരുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ സുധീന്ദ്രയ്ക്കാണ് വെടിയേറ്റത്.

ചന്ദ്രു. അഷ്‌റഫ് എന്നീ ജീവനക്കാര്‍ക്ക് നേരെയാണ് രാജേഷ് നിറയൊഴിച്ചത്. ഇയാളുടെ സ്ഥാപനത്തില്‍ ഡ്രൈവറും ക്ലീനറുമായി ജോലി നോക്കുന്നവരാണ് ഇവര്‍. തങ്ങളുടെ ശമ്പള കുടിശ്ശിക ആയ നാലായിരം രൂപ ഉടന്‍ തരണമെന്ന് ഇവര്‍ രാജേഷിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് രാജേഷും മകനും സ്ഥലത്തെത്തിയത്. ഇതോടെ കാര്യങ്ങള്‍ വഷളായി. രാജേഷ് ഇവരില്‍ ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് തോക്കെടുത്ത് വെടി ഉതിര്‍ക്കുകയായിരുന്നു.

കുട്ടിയുടെ തലയില്‍ എട്ട് ഇഞ്ചോളം അകത്തേക്ക് വെടിയുണ്ട തുളച്ച് കയറിയതായി പൊലീസ് പറഞ്ഞു. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close