KERALANEWS

ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിനിടയ്ക്ക് യാത്രികൻ കുടുങ്ങി ; അഗ്നി രക്ഷാസേനയെത്തി രക്ഷിച്ചു

ഒല്ലൂർ : ബസ് സ്റ്റോപ്പിൽ ഇരിപ്പിടത്തിനിടയ്ക്ക് കുടുങ്ങിയ യാത്രികനെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻസാരി(60)യാണ് ഇരിപ്പിടത്തിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്. രണ്ട് കമ്പികൾക്കിടയിലൂടെ കാലും അരഭാഗവും വരെ ഇറങ്ങിപ്പോയതോടെ പുറത്ത് കടക്കാൻ പറ്റാതെ കുടുങ്ങുകയായിരുന്നു. അൻസാരിയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നി രക്ഷ സേനയെ വിളിക്കുകയായിരുന്നു. തൃശ്ശൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ എ. ബാബുവിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തി കമ്പികൾ അറുത്ത് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close