NEWSTrendingviralWOMEN

മണപ്പുറം മിസ്സിസ് സൗത്ത് ഇന്ത്യ 2021 കിരീടം തമിഴ്‌നാടിന്റെ കൃപ ധർമ്മരാജിന്

വിവാഹിതരായ വനിതകളിൽ നിന്നും ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മിസ്സിസ് സൗത്ത് ഇന്ത്യ 2021 സൗന്ദര്യ മത്സരത്തിൽ തമിഴ്‌നാടിന്റെ കൃപ ധർമ്മരാജ് കിരീടം ചൂടി. ഡോ . എസ്. കെ തിവിയ ( തമിഴ്‌നാട് ) ഫസ്റ്റ് റണ്ണറപ്പും രക്ഷ്മി താക്കൂർ ( തെലുങ്കാന) സെക്കൻഡ് റണ്ണറപ്പുമായി. വിജയിയെ മുൻ മിസ്സിസ് സൗത്ത് ഇന്ത്യ സുവർണ്ണകിരീടം അണിയിച്ചു. ഫസ്റ്റ് റണ്ണറപ്പിനും സെക്കൻഡ് റണ്ണറപ്പിനും മണപ്പുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി.പി. നന്ദകുമാറും കിരീടം അണിയിച്ചു. 2021 നവംബർ – 23 ന് വൈകുന്നേരം കൊച്ചി ലെ മെറിഡിയൻ ആയിരുന്നു മത്സരവേദി.

ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ . ഇന്ത്യൻ എത്നിക് റൗണ്ട് ,കോമൺ കൊസ്ററ്യൻ റൗണ്ട് എന്നീ റൗണ്ട് എന്നീ രണ്ട് റൗണ്ടുകളാണുള്ളത് . മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ നവംബർ 18 ന് ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വോക്ക് ട്രെയിനിംഗ്, ഫോട്ടോ ഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകുന്നു. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകിയത്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 17 സുന്ദരിമാർ പങ്കെടുത്ത മത്സരത്തിന്റെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യു വുമാണ് . ഡിക്യു വാച്ചസ്, ലേക് ഷോർ, നാച്യുറൽസ്‌ എന്നിവരാണ് മിസ്സിസ് സൗത്ത് ഇന്ത്യ 2021 ന്റെ പവേർഡ് ബൈ പാർട്‌ണേഴ്‌സ്.

റീജിയണൽ ടൈറ്റിൽസ്

മിസ്സിസ് ആന്ധ്ര – സുനിത ദാവല
മിസ്സിസ് കർണാടക ഗ്ലോബൽ – സ്നേഹ
മിസ്സിസ് കേരള ഗ്ലോബൽ – ഐശ്വര്യ ജയചന്ദ്രൻ
മിസ്സിസ് തെലങ്കാന – രക്ഷ്മി താക്കൂർ
മിസ്സിസ് തമിഴ്‌നാട് – കൃപ ധർമ്മരാജ്

സബ് ടൈറ്റിൽസ്

മിസ്സിസ് പ്രിറ്റി ഹെയർ – മായ മേനോൻ (കേരളം)
മിസ്സിസ് ഡാസ്‌ലിംഗ് സ്‌മൈൽ – ഐശ്വര്യ ജയചന്ദ്രൻ (കേരളം)
മിസിസ് ഗ്ലോയിങ്‌ സ്‌കിൻ – റൂഹി ജാൻ (കേരളം )
മിസ്സിസ് കൺജീനിയാലിറ്റി – സൂസൻ സണ്ണി ( കേരളം )
മിസ്സിസ് പേഴ്‌സണാലിറ്റി – ഡോ. നിശാന്തിനി അരുൺ (തമിഴ്‌നാട്)
മിസ്സിസ് റാംപ് വോക്ക് – കൃപ ധർമ്മരാജ് (തമിഴ്‌നാട്)
മിസ്സിസ് പോപ്പുലർ – ഡൈന ക്രിസ്റ്റഫർ (കേരളം)
മിസ്സിസ് ടാലന്റഡ് – നിരുഭ മലർക്കൊടി (തമിഴ്‌നാട്)
മിസ്സിസ് ഫോട്ടോജനിക് – പ്രവീണ ബി (തമിഴ്‌നാട്)
മിസ്സിസ് സോഷ്യൽ മീഡിയ – ഡൈന ക്രിസ്റ്റഫർ (കേരളം)

ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനൽ അലങ്കരിച്ചത്. സി. കെ. കുമരവേൽ ( ഫാഷൻ ) ശിവാനി റായ് (മോഡൽ ) ഡോ. ഹന്ന റെജി കോശി (നടി , മോഡൽ ) ദീപാ ലാൽ ( മുൻ മിസ്സിസ് സൗത്ത് ഇന്ത്യ) എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് മത്സരം നടത്തിയത്.

ഐശ്വര്യ ജയചന്ദ്രൻ (കേരളം), ഡൈന ക്രിസ്റ്റഫർ (കേരളം), റൂഹി ജാൻ (കേരളം ),മായ മേനോൻ (കേരളം), ഡോ. ഹേമമാലിനി രജനികാന്ത് (തമിഴ്‌നാട്) കൃപ ധർമ്മരാജ് (തമിഴ്‌നാട്), നിരുഭ മലർക്കൊടി (തമിഴ്‌നാട്), ഡോ. നിശാന്തിനി അരുൺ (തമിഴ്‌നാട്), പ്രവീണ ബി (തമിഴ്‌നാട്) രക്ഷ്മി താക്കൂർ ( തെലുങ്കാന), സീമ വി ഷെട്ടി (കർണ്ണാടക) ഷൈജി പ്രവീൺ ( കേരളം), സ്മിത യോഹന്നാൻ ( കേരളം ) സ്നേഹ ( കർണ്ണാടക ), സുനിത ദാവല ( ആന്ധ്ര), സൂസൻ സണ്ണി ( കേരളം ) DR SK തിവിയ ( തമിഴ്‌നാട് ) എന്നിവരാണ് മിസ്സിസ് സൗത്ത് ഇന്ത്യ 2021 ൻറെ മത്സരാർഥികൾ.

കൽപന ഫാമിലി സലൂൺ ആന്റ് സ്പാ, യൂടി വേൾഡ്,സണ്ണി പെയിന്റ്സ്, പറക്കാട്ട് റിസോർട്‌സ്,സാജ് എർത്ത് റിസോർട്സ് , ഐശ്വര്യ അഡ്വർടൈസിംഗ്, അബ്സോലൂട്ട് ഐ എ എസ് അക്കാഡമി, ദി ടൈംസ് ന്യൂ , എഫ് ഐ സി എഫ്, യൂറോപ് ടൈംസ്, റാസ്‌മേറ്റാസ് , ജസ്റ്റ് ഷൈൻ,ഗ്രീൻമീഡിയ എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2021 -ന്റെ ഇവന്റ് പാർട്‌ണേഴ്‌സ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close