KERALANEWSTop News

‘മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചു,അത്കൊണ്ട് ഞാൻ മരിക്കുന്നു”: മലപ്പുറത്ത് നിർമ്മാണത്തൊഴിലാളിയായ യുവാവ് ആത്‍മഹത്യ ചെയ്തു

മലപ്പുറം: മനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതി വച്ച് യുവാവ് ആത്‍മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33കാരനായ യുവാവ് നിർമ്മാണതൊഴിലാളിയായി ജോലി ചെയ്ത് വരുകയായിരുന്നു.

അവിവാഹിതനായ യുവാവ് അമ്മക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. സംഭവം ആദ്യം കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും മാനസ എന്ന കുട്ടിയുടെ മരണം വേദനിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിച്ചിരുന്നു. കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close