KERALANEWSTop News

മാനസ വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്; രഖിലിന് തോക്ക് നൽകിയത് സോനു കുമാർ മോദി; ഇനി അന്വേഷണം ഊബർ ടാക്‌സി ഡ്രൈവറിലേക്ക്

കൊച്ചി: കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത്.കേസിൽ വളരെയധികം നിർണ്ണായകമായി കൈത്തോക്കിനെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.കേസിലെ ഏക തൊണ്ടിമുതലും രഖിൽ ഉപയോ​ഗിച്ച പിസ്റ്റൾ തന്നെയാണ്.കൈയ്യിൽ കരുതിയിരുന്ന പിസ്റ്റൾ ഉപയോ​ഗിച്ചാണ് രഖിൽ മാനയയ്ക്ക് നേരെ വെടിയുതിർത്തതും സ്വയം നിറയൊഴിച്ചതും.തീവ്രവാദികൾ ഉപയോ​ഗിക്കുന്ന തരത്തിലുള്ള പിസ്റ്റൾ രഖിലിന് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ നിലനിന്ന ചോദ്യമായിരുന്നു.അതിനാണ് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത്.

ബിഹാർ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദിയെ (21) ആണ് ബിഹാറിൽ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ വഴിത്തിരിവുണ്ടാകുകയാണ്. രാഖിലിന്റെ സുഹൃത്തിൽ നിന്നാണു പൊലീസിനു തോക്ക് നൽകിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.

കോതമംഗലം കേസിൽ ഈ അറസ്റ്റ് നിർണ്ണായകമാണ്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്നു മജിസ്‌ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു.

രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്‌സി ഡ്രൈവറെ തിരയുന്നുണ്ട്. പട്‌നയിൽനിന്ന് ഇയാളുടെ സഹായത്തോടെ രാഖിൽ മുൻഗറിൽ എത്തി. ഇവിടെ നിന്ന് തോക്ക് വാങ്ങി. പിടികൂടുമ്പോൾ സോനുവിന്റെ സംഘം എതിർത്തെങ്കിലും പൊലീസ് വകവച്ചില്ല. മുൻഗർ എസ്‌പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിർത്തു. ഇതോടെ ഇവർ രക്ഷപ്പെട്ടു.

ഉച്ചതിരിഞ്ഞ് വീട്ടിൽ എത്തിയ രഖിലുമായി മാനസ വാക്കുതർക്കത്തിൽ ഏർപ്പെടുകയും മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ സഹപാഠികൾ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകൾനിലയിൽ വീട്ടുടമസ്ഥയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോൾ ചോരയിൽക്കുളിച്ചു കിടക്കുന്ന നിലയിൽ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close