
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ പോരാട്ടം. ലിവർപൂളിനെതിരായ പരാജയം ഒഴിച്ചാൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്സണലിനെ തളക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. റാൾഫ് പരിശീലകനായി എത്തി എങ്കിലും വിസ പ്രശ്നം ഉള്ളതിനാൽ ഇന്നും കാരിക്കാകും യുണൈറ്റഡിന്റെ പരിശീലകൻ.
കാരിക്കിന് കീഴിൽ രണ്ട് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിജയവും ഒരു സമനിലയുമായി നിൽക്കുകയാണ്. കാരിക്കിന് കീഴിൽ ചെൽസിക്ക് എതിരെ യുണൈറ്റഡ് തീർത്തും ഡിഫൻസീവ് സെറ്റപ്പിലേക്ക് പോയത് ആരാധകരിൽ അതൃപ്തി ഉയർത്തിയിട്ടുണ്ട്. ചെൽസിക്കെതിരെ ബെഞ്ചിലായിരുന്ന റൊണാൾഡോയെ ഇന്ന് കാരിക്ക് ആദ്യ ഇലവനിൽ തന്നെ ഇറക്കിയേക്കും. ആഴ്സണൽ മികച്ച ഫോമിലുള്ള അവരുടെ യുവതാരങ്ങളെയാകും ആശ്രയിക്കുന്നത്. അർട്ടേറ്റ പരിശീലകനായി വന്നതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിന് മികച്ച റെക്കോർഡാണുള്ളത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്