Breaking NewsKERALANEWS

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ക്യാംപസ് എന്ന നേട്ടത്തിലേക്ക് മംഗളം എന്‍ജിനീയറിങ് കോളജ്; വിദ്യാർത്ഥി കൂട്ടായ്മയുടെ വിജയത്തിന് അഭിനന്ദനവുമായി മന്ത്രി വി എൻ വാസവൻ

കോട്ടയം: ഭാവി തലമുറകള്‍ക്കായി നമ്മുക്ക് സൗരോര്‍ജ്ജത്തിലേക്ക് മാറാണമെന്ന് സംസ്ഥാന രജിസ്‌ട്രേഷന്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണം. മെട്രൊ നഗരങ്ങള്‍ പോലും ഇന്ന് വലിയ മലിനീകരണ പ്രശ്‌നമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ സ്ഥാപനങ്ങളും സൗരോര്‍ജ്ജത്തിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മംഗളം ക്യാംപസില്‍ നിര്‍മിക്കുന്ന രണ്ടാംഘട്ട സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ക്യാംപസ് എന്ന നേട്ടത്തിലേക്ക് കടക്കുന്ന മംഗളം എന്‍ജിനീയറിങ് കോളജിന്റെ ഉദ്യമത്തിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. മംഗളം എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ ശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ഇവരുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആദ്യ പ്ലാന്റില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് പൂര്‍ണമായും പവര്‍ ഗ്രിഡിലേക്കാണ് കൈമാറുന്നത്.

രണ്ടാം ഘട്ടത്തിലും 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ക്യാംപസിലെ മുഴുവന്‍ സ്ഥാപനങ്ങളും സൗരോര്‍ജ്ജത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ അധികം വരുന്ന വൈദ്യുതി പവര്‍ ഗ്രിഡിലേക്ക് കൈമാറുകയും ചെയ്യും. 200 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുക വഴി 60,000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ ആകും ഇല്ലാതാകുക. ഇതോടെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ക്യാംപസായി മംഗളം ക്യാംപസ് മാറും. റേഡിയോ മംഗളം 91.2 ന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സോളാര്‍ പദ്ധതി നടപ്പാക്കുന്നത്.

മംഗളം എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ ഡോ.ബിജു വർഗീസ്, മംഗളം എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ റ്റോഷ്മ ബിജു വർഗീസ്, മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ വിനോദ് പി വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close