KERALANEWSTop News

ഉത്രാടപ്പുലരിയിൽ ഓണനാളിനെ വരവേൽക്കുന്ന മം​ഗളം കോളജിന്റെ ആശംസാ വീഡിയോ; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വീഡിയോ കാണാം

കോട്ടയം: ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ഓണക്കാലംകൂടി പിന്നിടുമ്പോൾ മലയാളനാടിന്റെ സംസ്കാരത്തെയും ഓണപ്പുലരിയുടെ ​ഗൃ​ഹാതുര ഓർമ്മകളെയും മനസ്സിൽ പേറുന്ന എല്ലാ മലയാളികൾക്കും സമ്പൽ സമൃദ്ധിയുടെ ഒരു ഓണക്കാലം ആശംസിച്ചു കൊണ്ട് മം​ഗളം എഞ്ചിനിയറിങ് കോളേജും.തിരുവോണത്തോണിയുടെ മഹാത്മ്യവും നാടിന്റെ നന്മയും വിളിച്ചോതുന്ന കേളേജിന്റെ ഓണനിലാവ് 1 എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.തിരുവാറന്മുളയപ്പന് കഴിഞ്ഞ 450 വർഷമായി മുടങ്ങാതെ തിരുവോണത്തോണിപോകുന്നതിന്റെ പിന്നിലെ ഐതിഹ്യവും ഓണപ്പുലരിയെ എതിരേൽക്കുന്ന ഉത്രാടപ്പൂനിലാവിന്റെ ചാരുത വിളിച്ചോടുന്ന പാട്ടൊടും കൂടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഈ വീഡിയോ ജനപ്രീതി നേടുന്നത്.

കാണാം വീഡിയോ…

https://fb.watch/7u-aECrICt/

മധ്യകേരളത്തിനാകെ മാതൃകയാകുന്നതാണ് ഏറ്റുമാനൂർ നഗരത്തോട് ചേർന്ന ഏറ്റുമാനൂരിലെ പ്രകൃതിരമണീയമായ മംഗളം ഹിൽസിലെ മംഗളം എജ്യുക്കേഷണൽ ക്യാംപസ്. അക്കാദമിക്ക് മികവിലും കോഴ്‌സുകളുടെ വൈവിദ്ധ്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കാമ്പസ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ എന്നും ഒരുപടി മുന്നിലാണ്. എൽകെജി മുതൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന മംഗളം കോളജ് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിദേശസർവകലാശാലകളിൽ വരെ ഉപരിപഠനത്തിനുള്ള സാഹചര്യമുണ്ട്. നവകേരള ശിൽപികളിൽ ഒരാൾ തന്നെയായിരുന്ന അന്തരിച്ച എം.സി വർഗീസിന്റെ ദീർഘവീക്ഷണത്തിൽ പിറന്ന മംഗളം എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് അതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ നിറവിലാണിപ്പോൾ. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലെ ഏറ്റവും മികച്ച ആർക്കിടെക്ച്ചറൽ കോളജുകളിലൊന്നായി തീർന്ന മസാപ്പ് അടക്കമുള്ള മംഗളം സ്ഥാപനങ്ങൾ വിദ്യാഭ്യാസ കേരളത്തിനു തന്നെ അഭിമാനമാണ്. സിബിഎസ്ഇ, സ്റ്റേറ്റ് സിലബസുകൾ പഠിപ്പിക്കുന്ന സ്‌കൂളുകളും ജനസിസ് ഇന്റർനാഷനൽ സ്‌കൂളും എം.സി.വർഗീസ് സ്മാരക ആർട്‌സ് ആൻഡ് സയൻസ് കോളജും ബിഎഡ് കോളജും എൻജിനീയറിംഗ് കോളജും മാനേജ്‌മെന്റ് സ്റ്റഡീസും പോളിടെക്‌നിക്കും ഉൾപ്പെടെ തൊഴിൽസാധ്യതകളുള്ള ഒട്ടേറെ കോഴ്‌സുകൾ പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് മംഗളം കുന്നിലെ ഈ കാമ്പസ്.

നഴ്‌സറിയിലൂടെ മംഗളം ക്യാമ്പസിലേക്കു വലതുകാൽ വച്ചു കയറുന്ന ഒരു കുട്ടിയെ ഉയർന്ന യോഗ്യതകളുള്ള, മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുന്ന പ്രൊഫഷണലുകളായി പരുവപ്പെടുത്തുന്ന വിധമുള്ള വിദ്യാഭ്യാസ സംസ്‌കാരമാണ് ഇവിടെയുള്ളത്.. കഴിഞ്ഞ വർഷങ്ങളിലായി ഈ ക്യാമ്പസിൽ നിന്നു പുറത്തിറങ്ങി വിവിധ സ്ഥാപനങ്ങളുടെ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്തിയവരുടെ എണ്ണം തന്നെ ഈ കാമ്പസിന്റെ ഗരിമ വിളിച്ചോതുന്നതാണ്. കേരളത്തിലെ എണ്ണം പറഞ്ഞ കലാലയങ്ങൾക്കും ഒരുപടി മുകളിലാണ് എന്നും ഏറ്റുമാനൂരപ്പന്റെ മണ്ണിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്ര സമുച്ചയം.

മംഗളം കോളജ് ഓഫ് എൻജിനീയറിംഗ്

മംഗളം കോളജ് ഓഫ് എൻജിനീയറിംഗിൽ ആറ് പ്രധാന കോഴ്‌സുകളാണ് നിലവിലുള്ളത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, മെക്കാനിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ എൻജിനീയറിംഗ് എന്നിവയാണ് ബി ടെക്കിലുള്ളത്. ഇതിന് പുറമേ എം.ടെക്കും ഇവിടെ ചെയ്യാൻ അവസരമുണ്ട്.

എൻജിനീയറിംഗ് കോളജ് കൊണ്ട് അവസാനിക്കുന്നതല്ല മംഗളം കാമ്പസിലെ നിർമ്മിതികളുടെ പഠനസാധ്യതകൾ. അഞ്ച് കോഴ്‌സുകളുമായി പോളിടെക്‌നിക് കോളജും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കമ്പ്യൂട്ടർ എൻജിനീയറിംഗ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് പോളി ടെക്‌നിക്കിൽ ഉള്ളത്. ക്യാംപസിനു പുറത്ത് ഏതാനും കിലോമീറ്ററകലെ, നഗരത്തോട് കൂടുതൽ അടുത്ത് പാറമ്പുഴയിൽ സ്ഥിതിചെയ്യുന്ന മംഗളം സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്‌ളാനിങ് (മസാപ്) കുറഞ്ഞ കാലം കൊണ്ട് സാങ്കേതികസർവകലാശാലയ്ക്കു കീഴിലുള്ള പ്രധാന സ്ഥാപനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഇവിടെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വാസ്തുവിദ്യാ അധ്യാപകർക്കു കീഴിൽ ബി ആർക്കും എം ആർക്കുമുണ്ട്.

എം.സി വർഗീസ് മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജ്

മംഗളം സ്ഥാപകനായ എം.സി വർഗീസിന്റെ സ്മരണാർത്ഥ്ം സ്ഥാപിക്കപ്പെട്ട എം.സി വർഗീസ് മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ആറ് കോഴ്‌സുകൾ നിലവിലുണ്ട്. ബികോം, ബിബിഎ, ബിസിഎ, ബിഎ അനിമേഷൻ ആൻഡ് ?ഗ്രാഫിക്‌സ് ഡിസൈൻ, ബി എ മൾട്ടിമീഡിയ, എംകോം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ബിഎഡ് കോളജും ഈ വിദ്യാഭ്യാസ സമുച്ചത്തിന്റെ ഭാഗമാണ്. ബി എഡും എംഎഡും പഠിക്കാൻ ഇവിടെ അവസരമുണ്ട്. നൂതന ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും കോൺഫറൻസ് ഹാളുകളുമാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം നൂതന സാങ്കേതിക വിദ്യകളുടെ സഹായം കൂടിയാകുമ്പോൾ ഇവിടെ വിദ്യാഭ്യാസം എന്നത് വേറിട്ട അനുഭവമാകുകയാണ്.

പൊതു ഇടങ്ങളും വിദ്യാർത്ഥികൾക്ക് സ്വന്തം

ക്ലാസ് മുറികൾക്ക് പുറത്തും ലോകമുണ്ട് എന്നതാണ് ഈ കാമ്പസിനെ വേറിട്ടതാക്കുന്ന മറ്റൊരു ഘടകം. പൊതു ഇടങ്ങൾ കുട്ടികൾക്ക് കൂടിയുള്ളതാണ്. അത്തിമരത്തണലുകളും സ്‌ട്രോബറി ഫീൽഡും കൽവിളക്കും കൽപ്പടവുകളുമെല്ലാം കാലങ്ങളോളം തങ്ങളുടെ കലാലയ ഓർമ്മകൾക്ക് നിറം പകരാൻ വിദ്യാർത്ഥികൾക്ക് സഹായകമാണ്. കാമ്പസിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് കൊളോസിയം. ഈ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തിന് മുന്നിലായാണ് കൊളോസിയം അഥവാ ഫ്‌ലേവിയൻ ആംഫിതിയേറ്റർ പണികഴിപ്പിച്ചിരിക്കുന്നത്. ചുറ്റിനും ഈന്തപ്പനകളും ഡ്രാഗൺ ഫ്രൂട്ടും ബോഗൺവില്ലയും എല്ലാം ഇതിന് ചുറ്റും തളിർത്ത് നിൽക്കുന്നു.

അത്തിയും ഇലഞ്ഞിയും പ്ലാവും മാവും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും കാമ്പസിന്റെ പച്ചപ്പിന് കരുത്തേകുന്നതാണ്. ഇതെല്ലാം അവിടെ നിൽക്കട്ടെ, ഗുൽമോഹർ ഇല്ലാതെ എന്ത് കാമ്പസ് എന്ന് ചോദിക്കാൻ തോന്നുന്നുണ്ടോ? ചോദിക്കുകയേ വേണ്ട. കാമ്പസിന്റെ കവാടം കടന്നുവരുമ്പോൾ തന്നെ ഗുൽമോഹറും തൊട്ടടുത്തായി ഞാവൽ മരവും ഉണ്ട്.

ഹൈടെക് സെമിനാർ ഹാളും ഈ കാമ്പസിന്റെ മറ്റൊരു മനോഹാരിതയാണ്. ഓൺലൈൻ പഠനത്തിന് മാത്രമായി വിദ്യാമം​ഗളം എന്നൊരു പോർട്ടലും കാമ്പസിന് സ്വന്തമായുണ്ട്. മികച്ച ഹോസ്റ്റലുകളും ആധുനിക രീതിയിലുള്ള കാന്റീനുകളും കോഫീ ഷോപ്പും, എ.ടി.എം. തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ആധുനികമായ ജിംനേഷ്യവും കളിക്കളങ്ങളുമുൾപ്പെട്ട ക്യാംപസിൽ വിദ്യാർത്ഥികൾക്ക് സൗജന്യ വൈഫൈയും ലഭ്യമാണ്. ശാന്തമായ അന്തരീക്ഷവും കാലാവസ്ഥയുമാണ് കാമ്പസിന് മറ്റെങ്ങുമില്ലാത്ത പോസിറ്റീവ് എനർജി നൽകുന്നത്.

എം സി വർഗീസ് എന്ന വലിയ മനുഷ്യന്റെ സ്വപ്നം

വിദ്യാഭ്യാസം സാധാരണക്കാരനും എന്ന മുദ്രാവാക്യവുമായാണ് മംഗളം എന്ന പ്രസ്ഥാനത്തിലൂടെ കോട്ടയത്ത് ജനപങ്കാളിത്തത്തോടെയുള്ള ക്യാൻസർ വാർഡ്, സ്ത്രീധനരഹിത സമൂഹവിവാഹം തുടങ്ങിയ വിപ്‌ളവങ്ങളിലൂടെ മൂല്യാധിഷ്ഠിത വ്യവസായ മാതൃക കാണിച്ചുതന്ന എം.സി.വർഗീസ് വർഷങ്ങൾക്കു മുമ്പ് ഏറ്റുമാനുരിൽ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിക്കുന്നത്. ആ സ്‌കൂളിൽ നിന്ന് മംഗളം ഗ്രൂപ് ഓഫ് എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഇന്നു കാണുന്ന നിലയിലേക്കുള്ള വളർച്ച ഘട്ടം ഘട്ടമായിട്ടായിരുന്നു. പാവപ്പെട്ടവർക്ക് കുറഞ്ഞ ഫീസിൽ ഉന്നത നിലവാരമുള്ള പഠനസൗകര്യം എന്നതായിരുന്നു വർഗീസിന്റെ സ്വപ്നം. സമൂഹത്തിലെ ഇടത്തട്ടുകാരുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹം വളർച്ച നേടൂ എന്നായിരുന്നു അദ്ദേഹം അടിയുറച്ചു വിശ്വസിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ മംഗളം കോളജ് ഓഫ് എൻജിനീയറിങ് വരെയായി സാമ്രാജ്യം പടർന്നു പന്തലിച്ചു. ഇപ്പോഴത്തെ ചെയർമാനും വർഗീസിന്റെ ഇളയപുത്രനുമായ ബിജു വർഗീസിന്റെ നേതൃത്വത്തിലാണ് ക്യംാപസ് ഇന്നു കാണുന്ന തലത്തിലേക്കു വളർന്നത്. ആർട്‌സ് ആൻഡ് സയൻസ് കോളജ്, ഇന്റർനാഷനൽ സ്‌കൂൾ, ആർക്കിടെക്ച്ചർ കോളജ്, പോളി ടെക്‌നിക്ക് തുടങ്ങിയവയൊക്കെ പിന്നീടുണ്ടായതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close