INDIANEWS

മക്കളില്ലാത്ത ദുഃഖത്തിനിടയിൽ ആ ലക്ഷണങ്ങളും… ഒരാഴ്ചയായി ദമ്പതികൾക്ക് കോവിഡ് ലക്ഷണങ്ങൾ… ഭാര്യക്ക് പ്രമേഹമുള്ളതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുമെന്ന് ഭയം!!! ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പോയാല്‍ മരിക്കുന്ന സമയത്ത് പരസ്പരം കാണാന്‍ കഴിയില്ല… വിട്ടുപിരിയുന്ന ദുഃഖം താങ്ങാനാകാതെ ഒരുമിച്ച് ജീവനൊടുക്കി ദമ്പതികൾ

മംഗളൂരു: കൊവിഡ് ബാധിച്ചെന്ന ഭീതിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു ആത്മഹത്യ. മംഗളൂരു സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രമേഷ്‌കുമാർ(40), ഭാര്യ ഗുണ ആർ. സുവർണ(35) എന്നിവരാണ് പൊലീസ് കമ്മീഷണർക്ക് ശബ്ദ സന്ദേശമയച്ച ശേഷം തൂങ്ങിമരിച്ചത്. എന്നാൽ പരിശോധനയിൽ ഇവർക്ക് കൊവിഡ് ഇല്ലെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവർ മംഗളൂരു എസ്പി എൻ ശശികുമാറിന് സന്ദേശം അയച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി തനിക്കും ഭാര്യക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്നും ഭാര്യക്ക് പ്രമേഹമായതിനാൽ ബ്ലാക്ക് ഫംഗസ് രോ​ഗമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഒരുമിച്ച് മരിക്കുകയാണെന്നുമായിരുന്നു സന്ദേശം. ആശുപത്രിയിൽ പോയാൽ പരസ്പരം കാണാതെ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വീട്ടിൽ തന്നെ മരിക്കാൻ തീരുമാനിച്ചെന്നും സന്ദേശത്തിൽ വ്യക്തമാക്കി. ഭാര്യ ആദ്യം മരിച്ചെന്നും താൻ മരിക്കുകയാണെന്നും ഇയാൾ പറഞ്ഞു.

സന്ദേശം ലഭിച്ചയുടൻ കമ്മീഷണർ തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ സ്‌റ്റേഷനുമായി എസ്പി ബന്ധപ്പെട്ടു. പൊലീസും നാട്ടുകാരും ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോൾ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇരുവരും വിവാഹിതരായിട്ട് വർഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളില്ലാത്തത് ഇവർക്ക് മാനസിക പ്രശ്‌നമായിരുന്നെന്നും പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close