INSIGHTNEWS

മാൻഗ്രോവ് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു; കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ പ്രദർശിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങൾ കാണാം

ബംഗ്ലാദേശിൽ ഭീമൻ തേനീച്ചകളെ പുകകൊണ്ടു കീഴടക്കി കാട്ടു തേൻ ശേഖരിക്കുന്നയാളുടെ ചിത്രത്തിന് മുസ്ഫിഖുർ റഹ്മാന് ഈ വർഷത്തെ മാൻഗ്രോവ് ഫോട്ടോഗ്രഫി അവാർഡ് ലഭിച്ചു. മാൻഗ്രോവ് ആക്ഷൻ പ്രോജക്റ്റ് നടത്തുന്ന ഏഴാമത് മത്സരത്തിൽ വന്യജീവികൾ, തീരദേശ സമൂഹങ്ങൾ, കണ്ടൽക്കാടുകൾ എന്നിവ തമ്മിലുള്ള ബന്ധവും, ജലനിരപ്പിന് മുകളിലും താഴെയുമുള്ള അതുല്യമായ ആവാസവ്യവസ്ഥയുടെ ദുർബലതയും കാണിക്കുന്നു മത്സരത്തിന്റെ ഭാഗമായ ചിത്രങ്ങൾ. മുസ്ഫിഖുർ റഹ്മാന്റെ വിജയിയാക്കിയ ‘എ ബ്രേവ് ലൈവ്‌ലിഹുഡ്” എന്ന ചിത്രം 65 രാജ്യങ്ങളിൽ നിന്നുള്ള 1,300 -ലധികം ചിത്രങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബോൺബിബി എന്ന വനദേവതയാൽ സംരക്ഷിക്കപ്പെടുന്ന തദ്ദേശീയ മൊവാൾ തേൻ ശേഖരിക്കുന്നവർ കണ്ടൽക്കാടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് ഒഴിവായി വേണം തേൻ ശേഖരിക്കാൻ. പ്രത്യേകിച്ച് ബംഗാൾ കടുവകളിൽ നിന്നും മുതലകളിൽ നിന്നും അവർ അക്രമം നേരിടാതെ സൂചിക്കണം എന്ന് മുസ്ഫിഖുർ റഹ്മാൻ പറയുന്നു. ഈ പുരാതന പാരമ്പര്യവും മനുഷ്യരും കണ്ടൽക്കാടുകളും തമ്മിലുള്ള സുസ്ഥിരമായ ബന്ധവും ബംഗ്ലാദേശിലെ സുന്ദർബാനിലും ഇന്ത്യയിലും കാണാൻ സാധിക്കും. ഒരു ഏക്കർ (4,000 ചതുരശ്ര മീറ്റർ) കണ്ടൽക്കാടുകൾ ഒരു ഏക്കർ ആമസോൺ മഴക്കാടിന്റെ അതേ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും കണ്ടൽക്കാടുകൾ കാലാവസ്ഥ വ്യതിയാനത്തിനെതിരായ ഒരു പ്രധാന സംരക്ഷണ കവചവുമായി മാറുന്നു. കൂടാതെ തീവ്രമായ കൊടുങ്കാറ്റുകളിൽ നിന്ന് വനങ്ങളെയും തീരപ്രദേശങ്ങളെയും മണ്ണൊലിപ്പിൽ നിന്ന് കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നു.

ഒരു സംഘം ആൾക്കാർ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണവും തീരദേശ വൃത്തിയാക്കലും നടത്തിയതിന് ശേഷമുള്ള സമയത്ത് തീരപ്രദേശത്ത് സൂര്യൻ അസ്തമിക്കുന്ന ചിത്രം. ഫോട്ടോ എടുത്തത് മാർക്ക് കെവിൻ ബഡായോസ്, ഫിലിപ്പൈൻസ്
കാലാവസ്ഥ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും സുന്ദർബൻസിന്റെ ഭാവിക്ക് ഭീഷണി ഉയർത്തുന്നതിനാൽ, അണക്കെട്ടുകളും കണ്ടൽക്കാടുകളും നിർമ്മിക്കുകയാണ് ഇവുടുത്തെ ഞങ്ങൾ. കണ്ടടൽക്കാട് വെച്ചുപിടിപ്പിക്കുന്ന ജനങ്ങൾ. ചിത്രം- അഭിജിത് ചക്രവർത്തി, ഇന്ത്യ.
അൽ റീം ദ്വീപിലെ കയാക്കിംഗ് യാത്രയ്ക്കിടെയുളള കണ്ടൽക്കാടുകളുടെ ചിത്രം. കണ്ടൽക്കാടുകൾക്കിടയിലൂടെ നീല ജലം തെളിഞ്ഞുനിൽക്കുന്ന ഡ്രോൺ ചിത്രം. ഫോട്ടോ- ഹൂറിയ അൽ മുഫ്ലഹി, യുഎഇ
ഫ്ലോറിഡയിലെ മെറിറ്റ് ഐലന്റ് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ശാന്തമായ ഒരു പ്രഭാത നിമിഷം. ചിത്രം- മെലോഡി റോബർട്ട്സ്, യുഎസ്എ.
മലേഷ്യയിലെ പുലാവ് മാവാറിലെ മെർസിംഗ് തീരപ്രദേശത്തെ ഒരു കണ്ടൽ മരത്തിന് മുകളിൽ തിളങ്ങുന്ന ആകാശം. വേലിയേറ്റത്തിൽ കാൽനടയായി മാത്രം എത്താൻ കഴിയുന്ന പ്രദേശം. ചിത്രം-യൂസഫ് ബിൻ മദി, മലേഷ്യ.
നാലു ദിവസത്തോളം ബംഗാൾ കടുവയെ നിരീക്ഷിച്ച് കണ്ടൽക്കാടുകൾക്കിടയിലെ തോട് ചാടികടക്കുന്ന സമയത്ത് എടുത്ത ചിത്രം. ഫോട്ടോ-അരിജിത് ദാസ്, ഇന്ത്യ.
കണ്ടൽക്കാടുകൾക്കിടയിലെ ചെളിമണ്ണിൽ വസിക്കുന്ന മീനുകൾ. നൃത്തം ചെയുന്ന മീനിനെ നോക്കി സമീപമുള്ള രണ്ടു മീനുകൾ അത്ഭുതത്തോടെ നോക്കുന്നതായാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രം- ലിയോ ലിയു, തായ്‌വാൻ.
കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ വിവിധ സമുദ്രജീവികൾക്ക് നിർണായകമാണ്. തലകീഴായി നിൽക്കുന്ന ജെല്ലിഫിഷ്. ചിത്രം- ലോറെൻസോ മിറ്റിഗ, നെതർലാന്റ്സ് ആന്റിലസ്

തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങൾ കാണാം,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close