മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രമാണ് വെള്ളരിക്കപ്പട്ടണം. മഞ്ജു വാരിയരും സൗബീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ഫോട്ടോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ അധീവ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. ഓരോ സിനിമയുടെയും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന മഞ്ജു വാരിയർ ഇത്തവണയും തന്റെ കഥാപാത്രത്തിൽ വ്യത്യസ്തത പുലർത്തിയിരിക്കുകയാണ്. മഞ്ജു വാരിയർ വളരെ ചെറുപ്പമായി തോന്നുന്നു എന്നും വളരെ സുന്ദരിയായിട്ടുണ്ടെന്നും ആരാധകരുടെ അഭിപ്രായം.

തന്റെ എല്ലാ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് കാണുന്നതെന്നും….. സൗബിന്റെ കൂടെ അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ടെന്നും… രസകരമായ കഥ മുഹൂർത്തങ്ങൾ അടങ്ങുന്ന ഒരു ചിത്രമായിരിക്കും ഇത്. കൂടാതെ ഒരു കാർ യാത്രക്കിടയിലാണ് കഥ കേൾക്കുന്നത് അത് വളരെ അധികം ഇഷ്ടമായി അതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതും എന്നും മഞ്ജു വാരിയർ പറഞ്ഞു. തുവരെ ചെയ്ത കഥ പത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കഥ പാത്രമായിരിക്കും ഇത് എന്നും സൗബിൻ ഷാഹിറും വ്യക്തമാക്കി.
മഞ്ജു വാരിയരും സൗബീനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരിക്കപ്പട്ടണം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ആർ.മണി. സൗബീനും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണ നായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

അനിമേഷനിലും പരസ്യ സംവിധാനത്തിലും വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമ കൂടിയാണ് ഇത്. ജയേഷ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു വട്ടത്തിരയും അർജുൻ ബെന്നും ചേർന്നാണ് നിർവഹിക്കുന്നത്. വിനായക് ശശി കുമാറിന്റേതാണ് ഗാനങ്ങൾ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നതാണ് ചിത്രത്തിനെ സംഗീതം കൈകാര്യം ചെയ്യുന്നത്.