INDIANEWS

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുനാഴ്‌ച്ച വൈകുന്നേരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 89 വയസ്സുള്ള അദ്ദേഹത്തിന് കടുത്ത പനി ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്

നില മെച്ചപ്പെടുന്നുവെന്നും മരുന്നുകൾ നൽകുന്നുവെന്നും ഡോക്ടർമാർ പറയുന്നു. അതേസമയം, അദ്ദേഹം പതിവ് ചികിത്സ മാത്രമാണ് നടത്തുന്നതെന്നും മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു കോൺഗ്രസ് വക്താവ് ട്വിറ്ററിൽ കുറിച്ചു. എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജി വേഗത്തിൽ സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാനി ട്വീറ്റ് ചെയ്തു.

ഈ വർഷം ഏപ്രിലിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26 നാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close