
പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. കോയമ്പത്തൂർ പികെ പുതൂരിൽ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് പുലി കടിച്ചെടുത്തു കടന്നു കളഞ്ഞത്. പുലി വളർത്തു നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞു.
കേരള അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലയുള്ള പി.കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലിയുള്ളത്. രണ്ട് ദിവസം മുമ്പാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടത്. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞു. പുലിയെ പിടികുടാനായി തമിഴ്നാട് വനം വകുപ്പ് കൂട് സ്ഥാപിച്ചു.