
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന് മന്‍സൂര്‍ അലിഖാന്. നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞ് പ്രതിഷേധം അറിയിക്കുകയാണ് അദ്ദേഹം. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം കയറിയ പ്രദേശത്ത് തോണിയാക്കി ഇറക്കി പാട്ടുപാടി തുഴയുന്ന വീഡിയോയാണ് വൈറലാവുന്നത്.
പ്രയാസകരമായ സാഹചര്യം എടുത്തു കാണിക്കുന്നതാണ് നടന്റെ വീഡിയോ. മന്‍സൂറിന്റെ നുങ്കമ്പാക്കത്തെ വീടിന് സമീപമാണ് താരം തോണിയുമായി എത്തിയത്. വെള്ളപ്പൊക്കത്തില്‍ മുമ്പും താരം ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു.