KERALANEWS

‘വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ല’; മാറാട് കൂട്ടക്കൊലക്കേസിന്റെ വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധഭീഷണിക്കത്ത്

കോഴിക്കോട്: മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.എസ് അംബികക്ക് ഭീഷണിക്കത്ത്. മാറാട് കേസിൽ രണ്ടു പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തപാൽ വഴിയെത്തിയ കത്തിലാണ് ഭീഷണി.

ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നുമാണ് കത്തിലുള്ളത്. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് മേധാവിക്ക് ജഡ്ജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

മാറാട് കേസിലെ 95-ാം പ്രതിയാണ് കോയമോൻ. നിസാമുദ്ദീൻ 148-ാം പ്രതിയാണ്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ശിക്ഷ വിധിച്ചത്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കി തുടങ്ങിയവയാണ് നിസാമുദ്ദീനെതിരെയുള്ള കുറ്റങ്ങൾ.

മാറാട് കൂട്ടക്കൊല കേസിലെ രണ്ടു പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. തൊണ്ണൂറ്റിയഞ്ചാം പ്രതി മുഹമ്മദ് കോയ, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവരെയാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ ഇവർ പിന്നീട് പിടിയിലാകുകയായിരുന്നു. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് മുഹമ്മദ് കോയക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരായ കുറ്റങ്ങള്‍. നിസാമുദ്ദീന്‍ ഇരട്ട ജീവപര്യന്തം തടവിനു പുറമേ 56,000 രൂപ പിഴ ഒടുക്കണം.

2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം. 2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു. 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്.

2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. കേസിൽ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളിൽ 63 പേരെ കോടതി ശിക്ഷിച്ചിരുന്നു.

2002 ജനുവരി മൂന്നിന് മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ വച്ച് എട്ടു പ്രതികൾ ചേർന്ന് കുഞ്ഞിക്കോയയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചുപേർ കൊല്ലപ്പെട്ട ഒന്നാം മാറാട് കലാപത്തിലെ ആദ്യ കൊലപാതകമായിരുന്നു ഇത്. ഈ കേസിൽ മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച കോടതി മറ്റു പ്രതികളായ ശിവദാസൻ, അനു എന്ന അനിൽകുമാർ, മധു, സുബോധ്, പ്രജീഷ് എന്നിവരെ വെറുതേ വിട്ടിരുന്നു.

തങ്ങൾക്കെതിരായ സാക്ഷിമൊഴികൾ അപൂർണമാണെന്നും വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീൽ നൽകിയത്. 2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്ത് മത്‌സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എട്ടുപേരെ കൊല്ലുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌. 2002 ജനുവരിയിൽ ഉണ്ടായ വർഗീയകലാപത്തിന്റെ തുടർച്ചയായാണ്‌ ഈ സം‌ഭവം ഉണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം 3 മുസ്ലിംകളുടെയും 2 ഹിന്ദുക്കളുടെയും കൊലപാതകത്തിൽ കലാശിച്ചിരുന്നു. 2003ൽ ഉണ്ടായ കലാപത്തെ തുടർന്ന് മരിച്ചവരിൽ 8 പേർ ഹിന്ദുക്കളും ഒരാൾ മുസ്ലിമും ആയിരുന്നു. കലാപ സമയത്ത് മാറാട്ടെ ഒരു പള്ളിയിൽനിന്നും പോലീസ് ആയുധങ്ങൾ കണ്ടെടുക്കുന്ന സംഭവവും അരങ്ങേറിയിരുന്നു.

ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ അന്വേഷണത്തിൽ കൂട്ടക്കൊലക്ക് പിന്നിൽ മുസ്ലീം ലീഗ് നേതാക്കൾക് പങ്ക് ഉണ്ടെന്നും കൂട്ടക്കൊലക്ക് വിദേശ ഫണ്ട് ലഭിച്ചു എന്നും കമ്മീഷൻ റിപ്പോർട്ട് നൽകി. മാറാട് കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹരജി 2009 ഫെബ്രുവരി 10-ന് കേരള ഹൈക്കോടതി തള്ളി.

കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ ആറു തവണ കേന്ദ്ര സർക്കാരിന്‌ കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിട്ട് 2016 നവംബർ 10ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊളക്കാടൻ മൂസ ഹാജി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഉത്തരവ്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

മാറാട് കലാപകേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെ കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ മരിച്ച നിലയിൽ കടലിൽ കണ്ടെത്തി. കൂട്ടക്കൊലയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല തോമാസ്സ് പി ജോസഫിനായിരുന്നു. ആ റിപ്പോർട്ടനുസരിച്ച് IUML ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷ്ണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് കൂട്ടക്കൊല കൂട്ടക്കൊല നടന്നത്. 2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close