KERALA

മരട് വിധി ആയപ്പോൾ ; ഹൈക്കോടതി വിധിയെ തുടർന്ന് മരട് സിനിമയുടെ പേരുമാറ്റി

ഹൈക്കോടതി വിധിയെ തുടർന്ന് മരട്  സിനിമയുടെ പേരുമാറ്റി പ്രദർശിപ്പിക്കാൻ അനുമതി നൽകി സെൻസർ ബോർഡ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ വിധി എന്ന പേരിൽ റിലീസ് ചെയ്യും. 


ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയിയുടെ അടിസ്ഥാനത്തിലാണ് ഹൈ കോടതി വിധി. നേരത്തെ കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന ഫ്ലാറ്റ് നിർമാതാക്കളുടെ ഹർജിയിലായിരുന്നു മുൻസിഫ് കോടതിയുടെ നടപടി. 
സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപെടുത്തുന്ന രംഗങ്ങളില്ലെന്ന് സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. മരട് ഫ്ലാറ്റ് പൊളിച്ചതിലൂടെ ജീവിതം പ്രതിസന്ധിയിലായ ആളുകളെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close