KERALAMoviesNEWSSocial MediaTrendingviral

കടൽ കാണാത്ത കപ്പൽ; മരക്കാരിലെ കടലും തിരമാലയും കൊടുങ്കാറ്റും സൃഷ്‍ടിച്ചത് ഇങ്ങനെ

സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സെറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ യുദ്ധക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സാബു സിറിലിന്‍റെ നേതൃത്വത്തിലുള്ള ടീം മൂന്ന് കപ്പലുകളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്. ഒന്നര ഏക്കറോളം വിസ്തൃതിയിൽ നിർമിച്ച ടാങ്കിൽ വെള്ളം നിറച്ചാണ് സിനിമയിലെ കടലും തിരയും കൊടുങ്കാറ്റുമെല്ലാം ഇവിടെ ഒരുക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവയുടെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവെച്ച് ആഞ്ഞുവലിച്ചാണ് തിരമാലകൾ സൃഷ്ടിച്ചെടുത്തത്. വെള്ളത്തിൽ ടൺ കണക്കിന് സോപ്പുപൊടിയും മറ്റും കലർത്തിയാണ് തിരമാലയിൽ പത ഉണ്ടാക്കിയത്. കപ്പലിലെ ഷോട്ടുകളും യുദ്ധത്തിന്‍റെ രംഗങ്ങളുമെല്ലാം പൂര്‍ണതയോടെ സ്ക്രീനിലെത്തിയത് നിരവധി ആളുകളുടെ മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാടിന്‍റെ ഫലമാണ്.

പതിനാറാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്‍റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ, അറബിക്കടലിന്‍റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close