KERALAMoviesNEWS

മരക്കാർ ഒടിടി റിലീസിനൊരുങ്ങുന്നുവോ? ആമസോൺ പ്രൈമുമായി ചർച്ച നടത്തിയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകരുടെ ചർച്ച പുരോഗമിക്കുന്നു. സിനിമ പ്രദർശനത്തിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച്‌ 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

തീയറ്റർ അല്ലെങ്കിൽ ഓടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തീയറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close