NEWSSPORTSWORLD

കരിയർ ബെസ്റ്റായി റെക്കോർഡോടെ വേഗരാജാവായി അവരോധിക്കപെട്ട് ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്സ്; ജമൈക്കൻ താരങ്ങളില്ലാതെ 2 പതിറ്റാണ്ടിന് ശേഷം ആദ്യ ഫൈനൽ

ടോക്യോ: ഒളിംപിക്സ് പുരുഷവിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്സ് ജേതാവ് . പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇറ്റാലിയന്‍ താരം സ്വര്‍ണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.84), കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് (9.89) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലം നേടിയത്. താരത്തിന്റെ കരിയറിലെ മികച്ച സമയം കൂടിയാണിത്.

Italy's Marcell Jacobs crowned men's Olympic 100m champion

വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വൻ വീഴചപറ്റിയതായിരുന്നു​ ഫൈനലിനൊരുങ്ങും മുമ്പുള്ള കൗതുക സംഭവം. സെമി​ഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല. നേരത്തെ വനിതകളില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ സ്വര്‍ണം നേടിയിയിരുന്നു. ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടി.

2004ന്​ ശേഷം ജമൈക്കൻ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റർ ഫൈനലിനാണ്​ അരങ്ങൊരുങ്ങിയത്​. സെമി ഫൈനലിൽ ജമൈക്കയുടെ യൊഹാൻ ​േബ്ലയ്​ക്​ ആറാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനാകുമെന്ന്​ പ്രവചിക്കപ്പെടുകയും ചെയ്​തിരുന്ന ട്രെയ്​വർ ബ്രോംവെലിന്​ ഫൈനലിന്​ യോഗ്യത നേടാനാകാത്തത്​​ ഏവരെയും ഞെട്ടിച്ചിരുന്നു.അതേ സമയം എല്ലാവരെയും അമ്പരപ്പിച്ച്​ ചൈനയുടെ സൂബിങ്​ഷിയാൻ 9.83 മിനിറ്റിന്‍റെ ഏഷ്യൻ റെക്കോർഡോടെ ഫൈനലിലേക്ക്​ കടന്നു. ഫൈനലിലുള്ള ഏക ഏഷ്യൻ താരവും ബിങ്​ഷിയാനാണ്. ​ 2012 ലണ്ടൻ ഒളിമ്പിക്​സിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്​ കുറിച്ച 9.63 സെക്കന്‍റാണ്​ ഒളിമ്പിക്​ റെക്കോർഡ്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close