INDIANEWS

രണ്ടരവർഷത്തിന്​ ശേഷം രാഹുൽ അമേത്തിയിൽ; കേന്ദ്ര, സംസ്​ഥാന സർക്കാർ നയങ്ങൾക്കെതിരെ പദയാത്ര

അമേത്തി: രണ്ടരവർഷത്തിന്​ ശേഷം ഉത്തർപ്രദേശിലെ അമേത്തിയിലെത്തി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കേന്ദ്ര, സംസ്​ഥാന സർക്കാർ നയങ്ങൾക്കെതിരെ രാഹുലിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പദയാത്ര സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ മുന്നോടിയായാണ്​ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ അണിനിരക്കുന്ന പദയാത്ര. കേന്ദ്രസർക്കാറിനെതിരെ രാജസ്​ഥാനിൽ വൻ റാലി നടത്തിയതിന്​ പിന്നാലെയാണ്​ യു.പിയിൽ കോൺഗ്രസിന്‍റെ ആറുകിലോമീറ്റർ പദയാത്ര. കോൺഗ്രസ്​ ജനറൽ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധിയും പദയാത്രയിൽ പങ്കെടുക്കും.

അമേത്തിയിൽനിന്ന്​ മൂന്നുതവണ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്​ രാഹുൽ ഗാന്ധി. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സ്​മൃതി ഇറാനിയോട്​ 50,000 വോട്ടുകൾക്കാണ്​ രാഹുൽ ഗാന്ധി പരാജയപ്പെട്ടത്​. 2019 ജൂലൈ 10നായിരുന്നു രാഹുലിന്‍റെ അവസാന അമേത്തി സന്ദർശനം. തെരഞ്ഞെടുപ്പ്​ തോൽവി വിലയിരുത്തുന്നതിനായിരുന്നു ഇത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close