KERALANEWS

വിവാഹമോചനം നേടിയവരും രേഖകളിൽ വിവാഹിതർ ; വിവാഹ രജിസ്റ്ററിൽ വിവാഹ മോചനവും രേഖപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയും പാലിക്കുന്നില്ല

മലപ്പുറം : വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിനാൽ വിവാഹമോചനം നേടിയവരും രേഖകളിൽ വിവാഹിതരായി തുടരുന്നു. വിവാഹ രജിസ്ട്രേഷൻ പോലെ തന്നെ വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്യപ്പെടണം എന്നാണ് ഹൈക്കോടതി വിധി. എന്നാൽ ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് സ്ഥലത്തെ പഞ്ചായത്ത് – നഗരസഭ അധികൃതർ തയാറാകുന്നില്ല. കേരള രജിസ്ട്രേഷൻ ഓഫ് മേരേജ് ആക്ട് പ്രകാരം വിവാഹം മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടേണ്ടത് എന്നും ഈ നിയമാവലികൾ വിവാഹമോചനം എവിടെയും രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നില്ല എന്നുമാണ് തദ്ദേശവകുപ്പ് പറയുന്നത്.

വിവാഹമോചനം നടന്നതിനു ശേഷം അത് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പരാതികൾ ഡെപ്യൂട്ടി ഡയറക്ടർമാർക്കും തദ്ദേശ വകുപ്പിനും ലഭിക്കുന്നുണ്ട്. വിവാഹിതരായവർ പിന്നീട് വിവാഹമോചനം നേടുമ്പോൾ അത് രേഖപ്പെടുത്തേണ്ടത് ചട്ടത്തിൽ എവിടെയും തന്നെ പരാമർശിക്കുന്നില്ല എന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രേഖാമൂലം നൽകിയ മറുപടിയിലും പറയുന്നത്. ഇത് പല ആശങ്കകൾക്കും വഴിവയ്ക്കുന്നുണ്ട്. ഒരു വിഭാഗം ചട്ട ഭേദഗതി തന്നെ ആവശ്യപ്പെടുമ്പോൾ കോടതി വിധിയെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനത്തിൽ നിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close