NEWSWORLD

കാബൂളിൽ കൂട്ടപലായനം തുടരുന്നു; കാറുകളിലായും മറ്റും കുത്തിനിറച്ച് കൊണ്ടുപോകുന്നത് 18ലേറെ ആളുകളെ; മനുഷ്യക്കടത്തുകാരും സജീവം

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ ജീവിക്കാനുള്ള ബുദ്ധിമുട്ടേറിവരുന്നതിനെ തുടർന്ന് ജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് പലായനം തുടരുന്നു. ജനങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്ത് മനുഷ്യക്കടത്തുകാരും ഇവിടെ ഇപ്പോൾ സജീവമാണ്. പാകിസ്താന്റേയും ഇറാന്റേയും അതിർത്തിയോട് ചേർന്ന് കിടക്കുന്ന അഫ്ഗാൻ ഗ്രാമമായ സരഞ്ജ് ഇപ്പോൾ മനുഷ്യക്കടത്തിന്റെ വലിയ കേന്ദ്രമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലരും കുടുംബമായാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.

സരഞ്ജിൽ നിന്ന് ഏഴു മണിക്കൂറോളം യാത്രയുണ്ട് പാകിസ്താനിലേക്ക്. ഇവിടെ നിന്നും കാറിലും മറ്റുമായാണ് പലായനം നടക്കുന്നത്. ഒരു കാറിൽ 18 മുതൽ 20 വരെ ആളുകളെ കുത്തിനിറച്ചിട്ടുണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലേക്കും ഇത്തരത്തിൽ ആളുകളെ കടത്തുന്നു. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ രാജ്യം വിടുന്ന അഫ്ഗാനികളുടെ എണ്ണം ഇരട്ടിയായതായാണ് മനുഷ്യക്കടത്തുകാർ പറയുന്നത്.

വിസയോ ഇമിഗ്രേഷനോ ആവശ്യമില്ലാത്തതിനാൽ രാജ്യത്ത് നിന്നും പുറത്ത് കടക്കാനുള്ള എളുപ്പമാർഗ്ഗമായാണ് പലരും ഇതിനെ കാണുന്നത്. മനുഷ്യക്കടത്തുകാർക്ക് ഒരു നിശ്ചിത തുക നൽകിയാൽ മതി. രാജ്യം വിടുന്നതിൽ കൂടുതൽ പുരുഷന്മാരാണ്. തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ട്രക്കുകളിൽ കുത്തിനിറച്ചും ആളുകളെ പുറത്തെത്തിക്കുന്നുണ്ട്. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ കാബൂൾ വിമാനത്താവളത്തിൽ കണ്ട അതേ സാഹചര്യമാണ് സരഞ്ജിൽ ഇപ്പോൾ ഉള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close