KERALANEWS

എറണാകുളം സിപിഐഎമ്മിൽ കൂട്ട സസ്പെൻഷൻ; 12 നേതാക്കൾക്ക് ഒരു വർഷം സസ്പെൻഷൻ

എറണാകുളം: സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കർശനമായ നടപടി എടുത്ത് സംസ്ഥാന നേതൃത്വം.12 നേതാക്കളെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ കഴിഞ്ഞ തവണ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സി മോഹനൻ, മണി ശങ്കർ തുടങ്ങിയവർക്കും സസ്‍പെൻഷൻ ഉണ്ട്. കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലേയും ഏരിയാ കമ്മിറ്റയിലേയും നേതാക്കൾക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടി കൈകൊണ്ടിരുന്നു. അന്നും കോടിയേരി ബാലകൃഷ്ണന്റെയും എ വിജയരാഘവന്റേയും സാന്നിധ്യത്തിലായിരുന്നു നടപടി.

സസ്‍പെൻഷനിലായ നേതാക്കൾക്കെതിരെ മുമ്പ് താക്കീതും ചില നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്ന് നടപടി എടുത്ത എല്ലാ നേതാക്കളെയും പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close