NEWSTop NewsWORLD

കാബൂൾ സ്ഫോടനത്തിന് മറുപടിയായി അമേരിക്കയുടെ ഡ്രോൺ ആക്രമണം; സ്ഫോടനത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്ക

വാഷിങ്ടൺ : കാബൂൾ ചാവേർ ആക്രമണത്തിന് പിന്നാലെ ഐഎസിനെ തിരിച്ചടിച്ച് അമേരിക്ക. ഇരട്ട ചാവേർ ആക്രമണത്തിന്‍റെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യുഎസ് സൈന്യം വ്യക്‌തമാക്കി. അഫ്​ഗാനിസ്ഥാനിൽ ഐഎസ് ശക്തികേന്ദ്രങ്ങളിൾ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി പെന്റ​ഗൺ സ്ഥിരീകരിച്ചു. നൻഗർഹാർ പ്രവിശ്യയിലാണ് വ്യോമാക്രമണം നടന്നത്.

169 അഫ്‌ഗാനികളെയും 13 അമേരിക്കൻ സൈനികരെയും കൊലപ്പെടുത്തിയ ചാവേർ ആക്രമണം നടന്ന് 48 മണിക്കൂറുകൾക്കുള്ളിലാണ് സൂത്രധാരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചത്. കാബൂളിൽ ഇരട്ട സ്‌ഫോടനം നടന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. “ഞങ്ങൾ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടർന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും” എന്ന് ബൈഡൻ പ്രസ്താവിച്ചിരുന്നു.

ചാവേർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അഫ്‌ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലെ ഐഎസ് ശക്തി കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് കാബൂൾ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനെ വധിക്കാനായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close