KERALANEWS

വാളയാർ കേസ് പരാമർശം: എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ കേസെടുത്ത് കോടതി

പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി. എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ നിതിൽ കണിച്ചേരിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്.

വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് ഇടപെട്ടെനന്നായിരുന്നു അഡ്വ എ ജയശങ്കറിന്റെ ആരോപണം. “വാളയാര്‍ കേസിൽ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിൻ കണിച്ചേരിയും മുൻകൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ലോകത്തെല്ലാ ആളുകൾക്കും അറിയുന്ന കാര്യമാണത്. ആ പ്രതികളിപ്പോൾ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു” എന്നായിരുന്നു ചാനൽ ചർച്ചയിൽ അഡ്വ ജയശങ്കറിന്റെ പരാമർശം. ഇതേറെ വിവാദമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close