NEWSWOMEN

മലയാള സിനിമാ ലോകത്തെ മീടൂ ക്യാംപെയ്ന്‍; റിപ്പോർട്ട് പുറത്ത് വിടാതെ തടയുന്നത് പിണറായി സർക്കാരെന്ന് ആശാ ജോമിസ്

2021 ഡിസംബര്‍ 31-ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍, 2019-ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ഇതുവരെയും നിയമസഭയില്‍ വയ്ക്കുകയോ വെളിച്ചം കാണുകയോ ചെയ്തിട്ടില്ല. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിച്ച പീഡനങ്ങളും വിവേചനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. കേരള സര്‍ക്കാര്‍ ഈ റിപ്പോർട്ട് പുറത്തുവിടാതെ സൂക്ഷിക്കുന്നതിന് സവിശേഷ കാരണങ്ങളുണ്ട്.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഗവേണന്‍സ് ഇന്നൊവേഷന്‍ ലാബ്‌സിലെ പോളിസി ഹെഡ് ആയ ആഷ ജോമിസ് അവരുടെ അഭിഭാഷകര്‍ വഴിയായി വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സജീവമായി രംഗത്തുണ്ട്.

ആഷ ജോമിസ് സംസാരിക്കുന്നു :

നമ്മുടെ സര്‍ക്കാരിന്റെ ഭരണപിടിപ്പുകേടിന്റെ ഒന്നാമത്തെ ഉദാഹരണമാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഏറ്റവും മികച്ച ലിംഗ ശാക്തീകരണ പദ്ധതികളിലൊന്ന് വെറും പി.ആര്‍. ശണ്ഠയില്‍ ഒടുങ്ങുകയാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അതിനെ ഒരു പുതിയ താഴ്ചയിലേക്ക് എത്തിക്കുന്നു. തൊഴിലിടങ്ങളില്‍ വലിയ തോതിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി നേരിട്ടുകൊണ്ടാണ് തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്. എന്നിട്ടും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കുറ്റവാളികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് ഇതിലൂടെ വിളിച്ചു പറയുകയാണ് ചെയ്യുന്നത്. സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച സ്ത്രീകളെ ഒറ്റുകൊടുക്കുന്ന നടപടിയാണിത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് ഇതുവരെ വ്യക്തമായ കാരണം പറയാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. രാഷ്ട്രീയ അധികാര ദല്ലാളന്മാരും സിനിമാ മേഖല ദുരുപയോഗം ചെയ്യുന്നവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെടുന്നത്.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ ഒട്ടേറെ അനീതികള്‍ നടക്കുമ്പോള്‍, സര്‍ക്കാരിന്റെ ഈ നിലപാട് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായ ഏറ്റവും ലജ്ജാകരമായ അതിക്രമമായി വേറിട്ടുനില്‍ക്കുന്നു. ഒരു വശത്ത് സ്ത്രീകള്‍ നിശബ്ദമായി സഹിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അക്രമികള്‍ക്ക് തങ്ങളുടെ അതിക്രമം തുടരാന്‍ പ്രേരണയാവുന്നു. എന്നാല്‍, ഒട്ടും വൈകാതെ തന്നെ സിനിമ മേഖലയിലെ സ്ത്രീകളുടെ ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകും. ഒരു കുറ്റകൃത്യം കൂടി സംഭവിക്കുന്നതിനുള്ള താമസമേ ഇതിനുള്ളൂ. അഴിമതി നിറഞ്ഞ ഇത്തരമൊരു സര്‍ക്കാരില്‍ സര്‍ക്കാരില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയെന്ന തെറ്റ് അവര്‍ വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 16 വര്‍ഷമായി സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യത്തിനും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണപരമായ തീരുമാനമെടുക്കുന്നതില്‍ നീതി ഉറപ്പുവരുത്തേണ്ടതുണ്ട്. തീരുമാനമെടുക്കുന്നതില്‍ നീതിയും സുതാര്യതയും തങ്ങളുടെ കരുണയിലാണെന്ന് മുഖ്യമന്ത്രിയും സംഘവും വിശ്വസിക്കുന്നു. എന്നാല്‍, സത്യത്തില്‍ അങ്ങിനെയല്ല വേണ്ടത്. അത് ഓരോ പൗരന്റെയും മൗലിക അവകാശമാണ്. ഇതില്‍ നീതിയുടെ തത്വങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

ഇതില്‍ മാത്രമല്ല, ഭൂരിഭാഗം വിഷയങ്ങളിലും സുതാര്യമല്ലാത്ത ഭരണകൂട സംവിധാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തവരാണ്. പണ്ടുകാലത്തെ രാജക്കന്മാരെപ്പോലെ ഭരണാധിപന്‍മാരാണ് മന്ത്രിമാര്‍ എന്നാണ് അവര്‍ വിശ്വസിച്ചുവെച്ചിരിക്കുന്നത്. അവര്‍ എന്തുചെയ്യുന്നോ അത് നമ്മുടെ ഭാഗ്യമായി കരുതുന്നു. കൂടുതല്‍ അന്വേഷണം ആവശ്യമായ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം വസ്തുതകളില്‍ സര്‍ക്കാരിന് എങ്ങിനെയാണ് നിശബ്ദമായി തുടരാനാകുന്നത്. റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ അസ്ഥിരവും അവ്യക്തവുമാണ്. ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നിശബ്ദത അവര്‍ അക്രമികള്‍ക്കൊപ്പമാണെന്നതിന്റെ സൂചനയാണ്. അല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിച്ച് അവര്‍ തെളിയിക്കണം.

ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗസ്റ്റ് ഹൗസിലാണ് താമസം ഒരുക്കി തന്നത്. പാതിരാത്രി ആകുമ്പോള്‍ എന്റെ മുറിയുടെ വാതിലില്‍ നിരന്തരമായി മുട്ടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഇത് കുറേ ദിവസമുണ്ടായിരുന്നു. പേടിച്ചിട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു അത്. എന്തെങ്കിലും സംഭവിച്ചാലോ എന്നു കരുതി ഉറങ്ങാതെ ഇരിക്കുകയായിരുന്നു. എന്നിട്ടാണ് എല്ലാ ദിവസവും ഷൂട്ടിങ്ങിന് പൊയ്‌ക്കൊണ്ടിരുന്നത്. സിനിമയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ച എനിക്ക് ഈ ഭയം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായത്. ഈ പ്രശ്‌നം ഉന്നയിക്കുന്നതിന് ഇവിടെ ഒരു സംവിധാനം ഇല്ല. അത് എന്റെ ആദ്യ സിനിമയായിരുന്നു. അതിനാല്‍ ഈ പ്രശ്‌നം ആരോടാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇക്കാര്യം എന്റെ വീട്ടുകാരോട് പറഞ്ഞില്ല. കാരണം, ഞാന്‍ അത്രയേറെ ഇഷ്ടപ്പെടുന്ന ഈ ഫീല്‍ഡ് എത്രയും വേഗം വിട്ട് പോരാന്‍ അവര്‍ എന്നോടു പറയും.

ഇങ്ങനെയുള്ള സംഭവങ്ങള്‍ വ്യത്യസ്തസ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇടയ്ക്ക് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അവര്‍ വന്ന് എന്റ മുറി പുറത്ത് നിന്ന് പരിശോധിക്കുന്ന രാത്രികളില്‍ വാതിലിന്മേലുള്ള മുട്ടലുണ്ടാവില്ല. എന്റെ മുറിയുടെ പുറത്ത് പരിശോധന നടത്തിയേക്കാം. എന്നാല്‍, എപ്പോഴും അനുഭവം ഇതാവണമെന്നില്ല. ജസ്റ്റിസ് ഹേമ കമ്മീഷന് മൊഴി നല്‍കിയപ്പോഴാണ് സമാന തലങ്ങളിലുള്ള അനുഭവം മിക്ക സ്ത്രീകള്‍ക്കുമുണ്ടായിട്ടുണ്ടെന്ന് മനസ്സിലായത്. ജസ്റ്റിസ് ഷേമ കമ്മീഷനോടാണ് എന്റെ അനുഭവം ഞാന്‍ ആദ്യമായി തുറന്നു പറഞ്ഞത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close