Media Mangalam Follow up| തിരു: വിമാനത്താവളം: സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഉപദേശകരായതിനു പിന്നില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍?

അരുണ്‍ ലക്ഷ്മണ്
തിരുവനന്തപുരം: തലസ്ഥാന വിമാനത്താവളത്തിനു വേണ്ടി താല്പര്യപത്രം സമര്‍പ്പിക്കുന്നതില്‍ കെ.എസ്.ഐ.ഡി.സി ഉപദേശം തേടിയ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന നിയമോപദേശ സ്ഥാപനത്തിനു നേരെ സിബിഐ റെയ്ഡ്. വജ്രവ്യാപാരി നീരവ് മോദിയുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് കേസിലായിരുന്നു റെയ്ഡ്.
ബാങ്കില്‍ നിന്ന് നീരവ് മോദി പതിനാലായിരം കോടി രൂപ തട്ടിച്ച കേസില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിനു വേണ്ടി ഓഡിറ്റ് നടത്തിയത് സുരി ആന്‍ കമ്പനി പങ്കാളി കൂടിയായ വിവാദ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലായിരുന്നെന്ന് കഴിഞ്ഞദിവസം മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നയന്ത്രകാര്യാലയം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതി സ്വപ്നയുമായിച്ചേര്ന്ന് ബാങ്ക് ലോക്കറെടുത്തതിലൂടെ വിവാദനായകനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ശിവശങ്കര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ സ്വപ്നയ്ക്കു വേണ്ടി സംയുക്തമായി ലോക്കറെടുത്തത് എന്നായിരുന്നു വേണുഗോപാല്‍ എന്‍ഐഎക്ക് നല്കിയ മൊഴി
കെ.എസ്.ഐ.ഡി.സി.ക്ക് നിയമോപദേശം നല്കാന് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിനു കരാര്‍ ലഭ്യമാക്കുന്നതില്‍ വേണുഗോപാലിനും ശിവശങ്കറിനുമുള്ള പങ്കാണ് ഇതോടെ വെളിവാകുന്നത്.
കൂടുതല്‍ വായനയ്ക്ക്