KERALA

മീഡിയ മംഗളം വാര്‍ത്ത സത്യമാവുന്നു! മന്ത്രിമാരുടെ ഓഫീസുകളില്‍ നിയന്ത്രണമുറപ്പിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിമാരുമായി കോടിയേരിയുടെ കൂടിക്കാഴ്ച 28ന്

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടേതടക്കം മന്ത്രിമാരുടെ ഓഫീസിലും സ്റ്റാഫിലും പിടി മുറുക്കാന്‍ സിപിഎം. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം. കഴിഞ്ഞ ദിവസം ഇക്കാര്യം മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരുന്ന 28ന് ഇടതുപക്ഷ ജനാധിപത്യ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെ അടിയന്തര യോഗം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പാര്‍ട്ടിക്ക് നഷ്ടമായ സ്വാധീനം ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നു കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളെ മാറ്റി, പാര്‍ട്ടിയോട് കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരാളെ നിയമിക്കാനും നീക്കമുള്ളതായി അറിയുന്നു.
കഴിഞ്ഞദിവസം നടത്തിയ മാധ്യമപ്രതികരണങ്ങളില്ലൊം മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തുവെങ്കില്‍ക്കൂടി, ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടശേഷം, മറ്റു മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസ് ബാലികേറാമലയായതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. ചികിത്സാര്‍ത്ഥം രാജ്യം വിട്ടു നില്‍ക്കേണ്ടിവന്നതോടെ, പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം കുറഞ്ഞു. മന്തിസഭാംഗങ്ങള്‍ക്കു മുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, സ്വര്‍ണക്കടത്തുകേസില്‍ സംഭവിച്ച പിഴവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ ഓഫീസികളെ നിലയ്ക്കുനിര്‍ത്താനുള്ള അണിയറനീക്കം സജീവമാക്കുന്നത്.

ശിവശങ്കര്‍ എങ്ങനെ സിപിഎമ്മിന് പ്രിയപ്പെട്ടതായി? സ്വപ്‌നയെപ്പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ മുക്കി?

Tags
Show More

Related Articles

Back to top button
Close