Breaking NewsKERALATop News

Media Mangalam Special | കുതിക്കുന്ന കോവിഡ് കിതക്കുന്ന പോലീസ് : തിരുവനന്തപുരത്തു രോഗവ്യാപനം തടയാൻ മൂന്നു ഐജി മാർ ഒരു ഡി ഐ ഐജി ഉൾപ്പടെ 7ഐ പി എസുകാർ, എന്നിട്ടും കോവിഡിനൊരു കുലുക്കവുമില്ല

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം : തിരുവനന്തപുരം കോവിഡ് വ്യാപനത്തിന്റെ തലസ്ഥാനമായിട്ടു നാളുകുറച്ചേറെയായി .ഇതിനെ തുടർന്നാണ് ജില്ലയിലെ വിവിധ ഭാഗങ്ങൾ പ്രേത്യകമായി തരാം തിരിച്ചു വ്യാപനം തടയാനായി പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിച്ചത് .ആദ്യം ഈ പരീക്ഷണം നടത്തിയത് അഞ്ചുതെങ്ങു മുതൽ പൊഴിയൂർ വരെയുള്ള തീരദേശമേഖലയിലാണ്.മൂന്നു എസ് പി മാരുടെ നേതൃത്വത്തിൽ ആറു ഡി വൈ എസ് പി മാർ ഉൾപ്പെടുന്ന വിപുലമായ സംഘത്തിനാണ് ഈ മേഖലയുടെ ചുമതല കൊടുത്തത് .എന്നിട്ടും രോഗവ്യാപനത്തിൽ കുറവ് കാണാത്തതിനെ തുടർന്നാണ് ഉയർന്ന ഉദ്യാഗസ്ഥർ രംഗത്തിറക്കുന്ന നിലയുണ്ടായത് .നിലവിൽ തിരുവന്തപുരം ജില്ലയുടെ പ്രേത്യേക ചുമതലയുള്ള ഡി ഐ ജി പ്രകാശ് ,തിരുവന്തപുരത്തെ സിറ്റി പോലീസ് കമ്മീഷണർ ഐ.ജി ബൽറാം കുമാർ ഉപാധ്യായ , റൂറൽ എസ് പി അശോകൻ ഐ പി എസ് , തീരദേശ ചുമതലയുള്ള ഐ പി എസ് ഉദ്യോഗസ്ഥനായ നവനീത് ശർമ്മ എന്നിവർക്ക് പുറമെയാണ് ഐ ജി റാങ്കിലുള്ള എസ്. ശ്രീജിത്ത് , ഹർഷിത അട്ടലൂരി എന്നിവരെ കൂടി നിയോഗിച്ചത് .

ഇത്രൊയൊക്കെയായിട്ടും രോഗവ്യാപനം നഗരത്തെ വട്ടം ചുറ്റിക്കുന്നു .നഗരത്തിലെ എല്ലാ മേഖലകളിലേക്കും കോവിഡ് എത്തിയിരിക്കുന്നു . പോലീസ് ആസ്ഥാനവും , പി എസ് സി യും , സെക്രെട്ടറിയേറ്റും , ജയിലും കടന്നു വിവിധ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നതു , തീരദേശ മേഖലക്ക് പുറമെ നഗരത്തിലെ തന്നെ കരമന കാലടി , തേക്കും തുടങ്ങിയ സ്ഥലങ്ങളിലും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്യപ്പെടുന്നു. കരമന വാർഡിൽ ജനങ്ങൾ സ്വയം സംഘടിച്ചു കണ്ടൈൻമെൻറ് വാർഡായി പ്രഖ്യാപിച്ചു ,ഹോം കോറന്റൈൻ , ഗതാഗത നിയന്ത്രണം , പുറത്തുനിന്നുള്ളവരുടെ വരവ് പരിശോദിക്കൽ എന്നിവ തുടങ്ങി . ജില്ലയിലെ ഇതുവരെ രോഗം ബാധിച്ചവരുടെ കണക്കു ഏഴായിരത്തി മുന്നൂറ് കടന്നു .

നഗരത്തിനു പുറത്തു ഗ്രാമീണ മേഖലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസുകാർക്കിടയിൽ ആശങ്ക വർധിച്ചു .ഇതിനു പിന്നാലെയാണ് കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥരെ കോവിഡ് ചുമതലക്കായി നിയോഗിച്ചത് .രോഗികളുടെ ഇടപെടൽ വിവരങ്ങളും , കണ്ടൈൻമെന്റ് പ്രദേശം നിർദ്ദേശിക്കുന്നതിനുമുള്ള ആരോഗ്യ വകുപ്പിന്റെ അധികാരം പോലീസിന് നൽകിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ശക്തമായ അമർഷം ഉണ്ടായിരുന്നു .ഇത്രയധികം സന്നാഹങ്ങൾ ഒരുക്കിയിട്ടും തലസ്ഥാനത്തെ രോഗവ്യാപന ആശങ്ക ഒഴിയാത്തതു സർക്കാരിനെയും വട്ടംചുറ്റിക്കുന്നു

Tags
Show More

Related Articles

Back to top button
Close