INDIANEWS

നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പരീക്ഷ ഫലം ദിവസങ്ങൾക്കുള്ളിൽ വരാനിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു

കോയമ്പത്തൂർ: നീറ്റ് പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഗരായപുരം സ്വദേശി കെ കീർത്തിവാസനാണ്(20) മരിച്ചത്. സെപ്റ്റംബറിൽ നടന്ന നീറ്റ് പരീക്ഷയുടെ ഫലം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്.

2019 ലും 2020 ലും പ്രവേശന പരീക്ഷ പാസാകാൻ കഴിയാത്തതിനെ തുടർന്ന് കീർത്തിവാസൻ മൂന്നാമത്തെ തവണയാണ് നീറ്റിന് ശ്രമിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് കീർത്തിവാസന് ഈ വർഷവും പരീക്ഷ പാസാകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത്. മൂന്നാം തവണയും നീറ്റ് പരീക്ഷ പാസാകാൻ സാധിക്കാത്തതിൽ മനംനൊന്ത് കീർത്തിവാസൻ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതായിയാണ് കിണത്തുകടവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്.

ഫലങ്ങൾക്കായി കാത്തിരിക്കാനും തുടർന്ന് നീറ്റ് ആവർത്തിക്കാനോ മറ്റ് വഴികൾ തേടാനോ മാതാപിതാക്കൾ മകനോട് ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ ദുഖിതനായ കീർത്തിവാസൻ വീട്ടിൽ കയറി കീടനാശിനി കഴിക്കുകയായിരുന്നു. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ നില ഗുരുതരമായതിനാൽ വെള്ളിയാഴ്ച രാത്രിയിൽ മരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close