INDIANEWS

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു, വിദ്യാർത്ഥികൾ ക്വാറന്റൈനിൽ

ബംഗളൂരു: കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദര്‍വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോടെ കോവിഡ്. ഇവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാണ്.

കഴിഞ്ഞ ദിവസം കോളജില്‍ നടന്ന പരിപാടിക്ക് പിന്നാലെ കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. 400 വിദ്യാര്‍ഥികളില്‍ 300 പേരാണ് പരിശോധനയ്ക്ക് വിധേയമായത്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ഹോസ്റ്റലുകള്‍ പൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

വൈറസ് ബാധയേറ്റ വിദ്യാര്‍ഥികളെ ക്വാറന്റൈനിലാക്കി. ഹോസ്റ്റലില്‍ തന്നെ ഇവര്‍ക്ക് ചികിത്സാസൗകര്യം നല്‍കുമെന്ന് ദര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പട്ടേല്‍ അറിയിച്ചു. അവശേഷിക്കുന്ന നൂറു വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close