INDIANEWS

സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം; അതിർത്തികളിൽ ചൈന-പാക്കിസ്ഥാൻ സൈന്യത്തിന്റെ കടന്ന് കയറ്റങ്ങൾ ചർച്ചയാകും

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തികളിൽ സംഘർഷം നിലനിൽക്കെ സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം തിങ്കളാഴ്ച നടക്കും. പാകിസ്താനും ചൈനയും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകോപനം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. വടക്കൻ അതിർത്തികളിലെ സ്ഥിതിഗതികളും ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളും ഉന്നതതല സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും.

ഇന്ത്യൻ അതിർത്തികളിൽ വെടിനിർത്തൽ കരാർ ലംഘിക്കാനും തീവ്രവാദികൾക്ക് നുഴഞ്ഞ് കയറുവാനും തീവ്രവാദ പ്രവർത്തനം നടത്തുവാനും പാക്കിസ്ഥാൻ സൈന്യം ശ്രമിക്കുന്നു. ചൈന ഇപ്പോൾ നിയന്ത്ര രേഖകളിൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയെ വെല്ലുവിളിക്കുകയാണ്. നിയന്ത്രണ രേഖയിലുടനീളമുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഇന്ത്യൻ സൈന്യം കർശനമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. നിയന്ത്രണ രേഖകളിൽ ചൈനീസ് കടന്നു കയറ്റങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ പിനാക റോക്കറ്റ് സംവിധാനം വിന്യസിക്കുന്നു.

പാക്കിസ്ഥാൻ, ചൈന സൈനികരുടെ പ്രകോപനപരമായ പ്രവർത്തനങ്ങൾ മാത്രമല്ല, നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരെയും കശ്മീർ താഴ്‌വരയ്‌ക്കുള്ളിലെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനെതിരെയും ശക്തമായി നടപടികൾ കൈകൊള്ളാനാണ് ഉന്നതതലയോഗം എന്നാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close