INDIANEWS

രണ്ട് വയസുകാരിയുടെ ശ്വാസനാളത്തില്‍ ലോഹച്ചുരുള്‍; കണ്ടെത്തിയത് പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍


ഭോപ്പാല്‍: രണ്ട് വയസുകാരിയുടെ ശ്വാസനാളത്തില്‍ ലോഹച്ചുരുള്‍ കണ്ടെത്തി. ഒരു മാസമായി വിട്ടുമാറാത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് ലോഹച്ചുരുകള്‍ കണ്ടെത്തിയത്.

ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ലോഹച്ചുരുള്‍ നീക്കം ചെയ്തു. കുട്ടി അബദ്ധത്തില്‍ ഇത് വിഴുങ്ങിയതാകാമെന്നാണ് നിഗമനം.

നാണയങ്ങള്‍, ക്ലിപ്പുകള്‍, തുടങ്ങിയ വസ്തുക്കള്‍ കുട്ടികള്‍ സാധാരണയായി ഇത്തരത്തില്‍ വിഴുങ്ങാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കര്‍ണാടകയില്‍ നാലുവയസുകാരി അബദ്ധത്തില്‍ അഞ്ചുരൂപ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close