
കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തിൽ ആക്രമിച്ചവരിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ സ്റ്റാഫ് അംഗം കെ.എം.അരുണും ഉണ്ടെന്ന് മൊഴി. മർദനമേറ്റ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ വനിതാ നേതാവാണ് മൊഴി നൽകിയത്. ആദ്യം മൊഴി രേഖപെടുത്തിയായ സമയത്ത് അരുണിന്റെ പേര് വിട്ടു പോയിരുന്നു. നിലവിൽ വിട്ടുപോയ അരുണിന്റെ പേര് കൂടി പൊലീസ് ചേർത്തു.
മൊഴി രേഖപ്പെടുത്തിയ സമയത്ത് പരാതിക്കാരി അരുണിന്റെ പേരു പറഞ്ഞിരുന്നില്ല. സംഭവത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാർട്ടി സംരക്ഷണമുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. വ്യാഴാഴ്ചയാണ് എംജി സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ–എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.