EducationKERALANEWSTop News

എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എം ജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്തതാണ് സർവകലാശാലയുടെ തീരുമാനം.

അതേസമയം അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ അതി തീവ്ര മഴക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.

തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഇടവിട്ട് മഴ ലഭിക്കുന്നു. കോട്ടയം ജില്ലയിൽ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close