Movies

മൈക്ക് ടൈസൺ ബോളിവുഡിലേക്ക് ; ഔദ്യോഗിക പ്രഖ്യാപനം നടത്തി അണിയറപ്രവർത്തകർ

ലോകത്തിലെ എക്കാലത്തെയും മികച്ച ഹെവി വെയ്റ്റ് ബോക്സറും ‘ദി ബാഡസ്റ്റ് മാൻ ഓൺ ദി പ്ലാനറ്റ്’ എന്ന് വിശേഷണവുമുള്ള മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിലേക്ക്. വിജയ് ദേവരകൊണ്ട നായകനാകുന്ന ബോളിവുഡ് ചിത്രം ലിഗറിലാണ് മൈക്ക് ടൈസൺ അഭിനയിക്കുക. ഈ വിവരം അണിയറ പ്രവർത്തകർ തന്നെയാണ് അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. സംവിധായകൻ പുരി ജഗന്നാഥിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ വിവരം പുറത്തു വിട്ടത്.

1985 മുതൽ 2005 വരെ അമേരിക്കൻ പ്രൊഫഷണൽ ബോക്സിങ് രംഗത്തെ അതികായനായിരുന്നു മൈക്ക് ടൈസൺ. ലോകത്തിലെ എക്കാലത്തെയും മികച്ച ബോക്സർ ആയി ടൈസനെ ലോകം വിലയിരുത്തുന്നു. അത്രത്തോളം ആരാധക പിന്തുണയുമുള്ള താരം ഇന്ത്യൻ സിനിമയിലേക്ക് ചുവട് വെക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും ഏറുന്നു.

സ്പോർട്സ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ലിഗർ ഹിന്ദിയോടൊപ്പം തെലുഗ് ഭാഷയിലും ചിത്രീകരിക്കും. ധർമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്. അനന്യ പാണ്ഡെ നായികയാകുന്ന ചിത്രം കോവിഡ് രൂക്ഷമായതിനെ തുടർന്ന് നീണ്ട് പോവുകയായിരുന്നു. ഈ പുതിയ പ്രഖ്യാപനം ചിത്രത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close