EducationINDIANEWS

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ; അപേക്ഷ അയക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: ആൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന 2022 ലെ ആൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 5 വരെ നീട്ടി. നവംബർ വൈകിട്ട് 5 മണി വരെ ആറാം ക്ലാസ്സിലേക്കും ഒൻപതാം ക്ലാസ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ അയക്കാം.

ഓൺലൈൻ വഴി https://www.aissee.nta.nic.in എന്ന ലിങ്കിൽ അപേക്ഷിക്കാം. പരീക്ഷ ഫീസ് അടക്കാനുള്ള അവസാന തീയതി നവംബർ 5 രാത്രി 11:50 വരെയാണ്. നവംബർ 7 മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടായിരിക്കും. പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിയതിക്ക് മാറ്റം ഉണ്ടാകില്ല. 2022 ജനുവരി 9 നാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും എൻടിഎ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close