KERALANEWS

വാഹന പെര്‍മിറ്റുകളുടെ കാലാവധി പുതുക്കാൻ കൂടുതൽ സമയം വേണമെന്ന് മന്ത്രി ആന്റണി രാജു; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു

ഡൽഹി: കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ് ലൈസന്‍സുകളുടെയും വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി നീട്ടണമെന്നാണ് കത്തിൽ പറയുന്നത്‌. ഈ മാസം 30ന് ആണ് കാലാവധി പൂർത്തിയാകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗതാഗത മന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നിലവിൽ വാഹന രേഖകള്‍ പുതുക്കുന്നതിന് ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് എന്നാണ് കത്തിൽ പറയുന്നത്‌. രോഗ വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കേന്ദ്രത്തെ അറിയിക്കുകയാണ് ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close