KERALANEWS

സർക്കാർ അടിയന്തിരമായി ഇടപെട്ട് കൂടിയ വില കുറച്ചു; 6 വർഷമായി 13 അവശ്യ വസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ലെന്നു ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഈ ഉൽപന്നങ്ങൾക്ക് 50% വില കുറച്ചാണ് വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ ഇന്നലെ വിലകൂട്ടിയ ഇനങ്ങൾക്ക് വില കുറച്ചതായും മന്ത്രി പറഞ്ഞു. മുളകിന് 8 രൂപയും കടുകിന് നാലും ചെറുപയർ പരിപ്പിന് പത്തും മല്ലിക്ക് നാലു രൂപയും കുറച്ചു.

സാധാരണ ജനങ്ങളെ വിലക്കയറ്റം ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയ്ക്കു പിന്നാലെ പലവ്യഞ്ജനങ്ങൾക്കും വില കൂട്ടിയതാണ് ജനങ്ങൾക്ക് ഇരുട്ടടിയായത്. സാധാരണ മട്ട അരിക്കു കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ കുറച്ച് നീളം കൂടിയ ഇനത്തിനു (വടിയരി) 8 രൂപവരെ വർധിച്ചു 46 മുതൽ 48 രൂപ വരെയായി. ഉപ്പിനു കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 വരെ വർധിച്ചു. വറ്റൽ മുളകിനു കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നത് 160 രൂപയാക്കിയിരുന്നു,

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close