KERALANEWS

കാർഷിക സ്വയം പര്യാപ്തമായ സമൂഹം കെട്ടിപ്പടുക്കാൻ കൃഷി ജീവിതത്തിന്റെ ഭാ​ഗമാക്കണം: മന്ത്രി ജി. ആർ അനിൽ

കാട്ടാക്കട: വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കാർഷികകൂട്ടായ്മകളും യുവതലമുറയും മുന്നോട്ടു വരണമെന്ന് മന്ത്രി അഡ്വ. ജി ആർ അനിൽ. കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അതിലൂടെ കാർഷിക സ്വയം പര്യാപ്തമായ കേരള സമൂഹം കെട്ടിപ്പടുക്കാമെന്നും അദ്ദേഹം അഭിപ്രായപെട്ടു. സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ കാട്ടാക്കട മണ്ഡലത്തിലെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി തൈകൾ നട്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.

പള്ളിച്ചൽ വടക്കെവിളയിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശ്രീകണ്ഠൻനായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പള്ളിച്ചൽ ലോക്കൽ സെക്രട്ടറി ഭഗവതിനട സുന്ദർ സ്വാഗതവും പള്ളിച്ചൽ ലോക്കൽ കമ്മിറ്റി അംഗം സതീഷ് ബാബു. കെ കൃതജ്ഞതയും രേഖപ്പെടുത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, നരുവാമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി
കെ.രാകേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുരേഷ് മിത്ര, എൻ. റ്റി. ഭുവനചന്ദ്രൻ, ബീന, പഞ്ചായത്ത്‌ മെമ്പർമാരായ ബിന്ദു, സരിത, ശാരിക പള്ളിച്ചൽ കൃഷി ഓഫീസർ പി. രമേശ്‌ കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ എസ്എസ്എൽസി വിജയികളെയും, ആശാവർക്കർമാർ, ആർആർടി അംഗങ്ങൾ എന്നിവരെയും ആദരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close