KERALANEWS

സ്‌കൂൾ തുറക്കാനുള്ള തീരുമാനം; വകുപ്പും മന്ത്രിയും അറി‍ഞ്ഞില്ല; പ്രൈമറി ക്ലാസുകൾ ആദ്യം തുടങ്ങുന്നതിലും ആശയക്കുഴപ്പം

തിരുവനന്തപുരം: സ്‌കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാഭ്യാസ വകുപ്പ്
വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോ തീരുമാനം അറിഞ്ഞില്ല

മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം. സംസ്ഥാനത്തെ സ്‌ക്കൂളുകൾ നവംബർ ഒന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചു എന്നാൽ ഈ തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ്. വിദ്യാഭ്യാസ വകുപ്പും സ്‌കൂൾ തുറക്കുന്ന തീയതിയെ കുറിച്ച് അറിഞ്ഞത് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ്.

കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഈ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായിരുന്നില്ല. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായിട്ടാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. സ്‌കൂൾ തുറക്കൽ എന്ന വിഷയം രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേർന്നപ്പോഴും ചർച്ചക്ക് വന്നിരുന്നില്ല.

പ്രൈമറി ക്ലാസുകൾ ആദ്യം തുടങ്ങുന്നതിൽ ആശങ്ക ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ആരും പരസ്യമായ എതിർപ്പോ അഭിപ്രായ വ്യത്യാസമോ പ്രകടിപ്പിച്ചില്ല. എന്നാൽ വരും ദിനങ്ങളിൽ അനുബന്ധമായ നടപടികൾ തീരുമാനിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close