KERALANEWSTrending

ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം; പട്ടിക വിഭാഗ ക്ഷേമ വകുപ്പി​ന്റെ പിതിയ തീരുമാനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ തീരുമാനിച്ച് പട്ടിക വിഭാഗ ക്ഷേമ വകുപ്പ്. ഹയർസെക്കൻഡറിയിൽ 5000 രൂപയും പത്താം ക്ലാസിൽ 3000 രൂപയും പഠിതാക്കൾക്ക് പ്രോത്സാഹനമായി നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 173 പേർ ഹയർസെക്കൻഡറിയും 176 പേർ പത്താം ക്ലാസും തുല്യതാ പരീക്ഷയിലൂടെ പാസായി. സവിശേഷമായ സാമൂഹ്യാനുഭവങ്ങളെ അതിജീവിച്ചാണ് പട്ടിക വിഭാഗങ്ങളടക്കമുള്ള പഠിതാക്കൾ തുല്യതാ കോഴ്സുകൾക്കെത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close