KERALANEWSTop News

‘വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് കാര്യമാക്കുന്നില്ല’; വിമർശകർക്ക് തക്ക മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിമർശകർക്ക് തക്ക മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തന്റെ മിന്നൽ സന്ദർശനങ്ങളെ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എന്ത് വന്നാലും ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ജനങ്ങളെ കാണിച്ചുള്ള പരിപാടി മതി ഇവിടെ. ജനം അറിയണം റസ്റ്റ് ഹൗസിൽ എന്താണ് നടക്കുന്നതെന്ന്. അതുകൊണ്ടാണ് അങ്ങനെ പോയത്. രഹസ്യമായി വയ്ക്കേണ്ട കാര്യമില്ല. ജനം അറിയണം റസ്റ്റ് ഹൗസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്. മുൻപ് ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ വളരെ കൃത്യമായി പ്രവർത്തിക്കുന്നു. ഇനിയുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനംഎന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് റിയാസ് തന്റെ വകുപ്പ് കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത് ഇപ്പോൾ പതിവാണ്. ഇന്നലെ വടകര റസ്റ്റ് ഹൗസിലേക്കായിരുന്നു റിയാസിന്റെ കടന്നുവരവ്. മദ്യകുപ്പികളുടെ ശേഖരമാണ് മന്ത്രി ഓഫിസ് പരിസരത്ത് കണ്ടത്. ഒഴിഞ്ഞ മദ്യകുപ്പികൾ ചൂണ്ടി ഉദ്യോഗസ്ഥരോട് അദ്ദേഹം കയർത്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇതെല്ലാം പി.ആർ ആണെന്നും എന്ത് െകാണ്ട് മന്ത്രി റോഡിന്റെ അവസ്ഥ കാണുന്നില്ലെന്നും ചോദിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close